Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്യൂണിസം ക്രിസ്തുവിന്റെ പാതയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 10:36 pm IST
in Vicharam

ചിരിപ്പിച്ച് കൊല്ലും എന്ന് സിപിഎമ്മും ചിരിച്ചു ചാകാന്‍ മലയാളികളും. കറിവേപ്പില കമ്മ്യൂണിസ്റ്റ് കേരളാ കാസ്‌ട്രോയുടെ നീട്ടിയും കുറുക്കിയുമുള്ള കോമഡി പരമ്പരയ്‌ക്കു പുറമേ, കണ്ണൂര്‍ മുഖ്യമന്ത്രി വീരശൂര ധൈര്യരാജന്റെ നിലംതൊടാ സ്ട്രച്ചര്‍ വാസം, ആരോഗ്യശൈലജയുടെ കുത്തിയിരിപ്പ് യോഗ, ചിറ്റപ്പന്‍സിന്റെ തടിവെട്ടും മുഹമ്മദലിയും, ഓണാട്ടുകര സുധാകരന്‍ നായരുടെ കൗപീന ഗവേഷണവും നാക്കുളുക്കി കവിതകളും, കയര്‍ ഗവേഷണ ജൂബ്ബാ ബുദ്ധിജീവിയുടെ നോട്ട് പിന്‍വലിക്കല്‍ വിരുദ്ധ മണ്ടന്‍ ഉപന്യാസങ്ങള്‍, കടകംപള്ളിക്കാരന്റെ പൊന്നാട പുതച്ചുള്ള തല്‍സമയ ബൂര്‍ഷ്വാ ജന്മിവേഷം, സിഐഡി മനോജ് ദേശാഭിമാനിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കോമഡി ജീര്‍ണലിസം, ഇടുക്കി മണിയുടെ വണ്‍ ടൂ ത്രീ തുടങ്ങി അന്തമില്ലാത്ത ഫലിതങ്ങള്‍ക്കിടയില്‍ മലയാളികള്‍ക്ക് ചിരിച്ചു ചാകാന്‍ ഇരട്ടച്ചങ്കന്റെ വകയായും ഒരു സൂപ്പര്‍ തള്ള്. കോതമംഗലത്ത് കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവചരിത്രമായ ‘ശ്രേഷ്ഠം ഈ ജീവിതം’ പ്രകാശനം ചെയ്യുന്ന വേദിയിലാണ് മ്മടെ വിജയന്‍ സഖാവ് ആ കട്ട ഫലിതം വച്ചു കീച്ചിയത്:

”മാനുഷികതയിലും സമൂഹനന്മയിലും ഊന്നിയ ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റെയും പാത!”

അല്ല വിജയന്‍ സഖാവേ, ഈയുള്ളവന് ഒരു ചെറിയ സംശയം! അമ്പത്തൊന്നു വെട്ട് വെട്ടി ഒരു സാധുമനുഷ്യനെ പീസ് പീസാക്കിയ കമ്മ്യൂണിസം എന്ന ലോകഭ്രാന്തിന്റെ പാത ക്രിസ്തുവിന്റെ വഴിയാകുന്നതെങ്ങനെ? പാലക്കാട്ടെ രണ്ടു പാവം മനുഷ്യജീവികളെ കേവലം രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ചുട്ടുകൊന്ന കമ്മ്യൂണിസം ക്രിസ്തു ചൂണ്ടിക്കാട്ടിയ സമൂഹനന്മയുടെ വഴിയാകുന്നത് ഏതു വഴിയില്‍? ചിരി കമ്മ്യൂണിസത്തിന് ഹാനികരം എന്ന കാറല്‍ മാര്‍ക്‌സ് സിദ്ധാന്തവുമായി ബലം പിടിച്ച് ജീവിക്കുന്ന പൊന്നു വിജയന്‍ സാറേ, ഇങ്ങനെയൊന്നും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലല്ലേ! ലോകമറിയുന്ന കമ്മ്യൂണിസ്റ്റ് പാത ഒന്നേയുള്ളു: അത്, പോള്‍പോട്ടും ചെഷസ്‌ക്യൂവും സ്റ്റാലിനും മാവോയും തീര്‍ത്ത കമ്മ്യൂണിസത്തിന്റെ ചുവന്ന മരണപാതയാണ്. ആ വഴി ക്രിസ്തുവിന്റ വഴിയാണെന്ന് ലോകത്തൊരാളും സമ്മതിച്ചു തരില്ല.

യാക്കോബായ സഭാവേദിയില്‍ ക്രിസ്തുവിന്റെ പേര് മുതലെടുക്കാന്‍ ശ്രമിച്ചതു പോലൊരു കമ്മ്യൂണിസ്റ്റ് നാടകമായിരുന്നു ഗുരുദേവന്റെ പേരും പറഞ്ഞ് വിജയനും ടീമും നടത്തിയ ഡ്യൂപ്ലിക്കേറ്റ് ‘നമുക്ക് ജാതിയില്ല’ വിളംബരജാഥ. അപ്പോള്‍ ഓര്‍മ്മ വന്നതാവട്ടെ അനുകമ്പ വഴിയുന്ന ഒരു ഗുരുദേവ ശ്ലോകവും:

‘ഒരു പീഡയെറുമ്പിനും വരു

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്‍കുകുള്ളില്‍ നിന്‍

തിരുമെയ് വിട്ടകലാത ചിന്തയും…’

നിസ്സാര ജീവിയെന്നു കരുതുന്ന ഉറുമ്പിനെ പോലും നോവിക്കരുതെന്ന് സകലരെയും ഉപദേശിക്കുന്നു ഗുരുദേവനെന്ന ജഗദീശ്വരന്‍; എന്നാല്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് അവരുടെ വോട്ട് തട്ടാന്‍ വേണ്ടി, നാടുനീളെ മിണ്ടാപ്രാണികളായ പോത്തിനെയും പശുവിനെയും കാളയെയും വെട്ടി അവയുടെ ജീവനെടുത്ത ഗുരുനിന്ദകരല്ലേ വിജയാ, നിങ്ങള്‍? വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത ആ മഹാത്മാവിനെ പരിഹസിച്ച്, പാഠശാലകളില്‍ യുവതലമുറയെക്കൊണ്ട് ‘ബീഫ് ഫെസ്റ്റിവല്‍’ നടത്തി അവരെ വഴിതെറ്റിച്ച ഗുരുദ്രോഹികളല്ലേ, നിങ്ങള്‍? നാണത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കില്‍ ആ സാധുജീവികളുടെ ഇറച്ചി തിന്നു വീര്‍ത്ത വയറും രക്തം വീണ് മലിനമായ പാദങ്ങളുമായി നിങ്ങള്‍ പവിത്രമായ ശിവഗിരിയില്‍ ചവിട്ടരുത്. അങ്ങനെ ചെയ്താല്‍ ‘ഒരു പീഡയെറുമ്പിനും വരുത്തരുത്’ എന്നുപദേശിച്ച ഗുരുപദേശത്തിന് എതിരാകും അത്.

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.