ഇരിട്ടി: കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന റേഷന്‍ സംവിധാനം തകര്‍ന്നതില്‍ പ്രതിഷേധിച്ചു ബിഡിജെഎസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയിലെ റേഷന്‍ കടക്കു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സോമന്‍, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, എം.ആര്‍.സുരേഷ്, പി.ജി.രാമകൃഷ്ണന്‍, എ.എന്‍.ഷാജി, ശ്രീനിവാസന്‍ പനക്കല്‍, കനകന്‍ വീര്‍പ്പാട്, ജിന്‍സ് ഉളിക്കല്‍, സുരേഷ് കേളകം, ചന്ദ്രമതി ടീച്ചര്‍ രാജമ്മ സഹദേവന്‍, രാജന്‍ മണത്തണ, അരുണ്‍ വാളത്തോട്, പി.കെ.വേലായുധന്‍, രാമചന്ദ്രന്‍ കുളിഞ്ഞ എന്നിവര്‍ സംസാരിച്ചു.
















