ചെറുപുഴ: വ്യത്യസ്ത സ്ഥലങ്ങളില്‍ ചെറുപുഴ, പെരിങ്ങോം പോലീസ് നടത്തിയ റെയ്ഡില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലുപേരെ പിടികൂടി.
ചെറുപുഴ പാടിച്ചാലില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന വങ്ങാട്ടെ അരുണ്‍കുമാര്‍(36), പാടിച്ചാലിലെ രവീന്ദ്രന്‍(52), ചന്ദ്രവയലിലെ വേണുഗോപാലന്‍(44), പൊന്നംവയലിലെ ഷിജു(33), പൊന്നംവയലിലെ പവിത്രന്‍(38), ചന്ദ്രവയലിലെ സുരേഷ്(39) എന്നിവരെ ഇന്നലെ രാത്രി എട്ടേമുക്കാല്‍ മണിയോടെയാണ് ചെറുപുഴ എസ്.ഐ കെ.വി.സ്മിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്കുമാര്‍, സിപിഒമാരായ പ്രസേനന്‍, ഭാസ്‌കരന്‍ എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്. കളിസ്ഥലത്തുനിന്ന് 4380 രൂപയും പോലീസ് കണ്ടെടുത്തു.
പെരിങ്ങോം നടുവപ്പാറയില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മാത്തില്‍ കുറുവേലിയിലെ പി.ദാമോദരന്‍(48), കുന്നുമ്മലിലെ കെ.പപ്പന്‍(52), ചൂരലിലെ പി.വി.രാജേഷ്(41), എരമത്തെ ജെ.എ.സാബു(54) എന്നിവരെയും കളിസ്ഥലത്ത് നിന്നും 1900രൂപയും പിടികൂടി
മാത്തില്‍ വടശ്ശേരി മുക്കില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മാത്തില്‍കുറുക്കൂട്ടിയിലെ ഭാര്‍ഗ്ഗവന്‍(55), നിലിരങ്ങയിലെ കെ.സുനില്‍കുമാര്‍(33), സി.കെ. സന്തോഷ് (40)ചെറുവത്തൂര്‍, കാളീശ്വരത്തെ പി.വി.മധു(41)എന്നിവരെ പെരിങ്ങോം എസ്.ഐ മഹേഷും സംഘവും പിടികൂടി. കളിസ്ഥലത്തുനിന്ന് 4900രൂപയും പോലീസ് കണ്ടെടുത്തു.
















