കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ കൈപ്പുസ്തകം കണ്ണൂര്‍ ഗൈഡ്‌സ് കലോത്സവ ഉദ്ഘാടന ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് നല്‍കി പി കെ ശ്രീമതി ടീച്ചര്‍ എംപിയാണ് പ്രകാശനം നിര്‍വഹിച്ചത്.
വേദികളുടെയും മത്സര ഇനങ്ങളുടെയും വിവരങ്ങള്‍, വേദികളിലെ ചുമതലക്കാര്‍, താമസസ്ഥലങ്ങള്‍, പൊലീസ് ക്രമീകരണങ്ങള്‍, കണ്ണൂര്‍ നഗരത്തിലെ ്രപധാന ആശുപ്രതികള്‍, ഹോട്ടലുകള്‍, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, യാത്രാമാപ്പ് തുടങ്ങി കലോത്സവത്തിന് എത്തുന്നവര്‍ക്ക് അത്യാവശ്യം അറിയേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെ കണ്ണൂര്‍ ഗൈഡ്‌സ് തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മേളയെന്ന ബഹുമതി കലോല്‍സവത്തിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നണി ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, പി.കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, എം.എല്‍.എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡി.പി ഐ കെ.വി മോഹന്‍കുമാര്‍, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി, ഹയര്‍ സെക്കന്ററി ഡയരക്ടര്‍ എം.എസ് ജയ, ഡോ. ജെ പ്രസാദ്, ഡോ. എ.പി കുട്ടികൃഷ്ണന്‍, ഷാഹിന മൊയ്തീന്‍, അഡ്വ. ലിഷ ദീപക്, വി.വി അര്‍ഷാന തുടങ്ങിയവര്‍ സംസാരിച്ചു. പ്രൗഢോജ്വലമായ ഘോഷയാത്രയോടെയായിരുന്നു കലോല്‍സവത്തിന്റെ തുടക്കം.
















