നാഗര്‍കോവില്‍: കന്യാകുമാരിജില്ലാ ബിജെപി കാര്യാലയം ആക്രമിക്കന്‍ വന്ന എസ്്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പ്രതിരോധിച്ച ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളകേസില്‍കുടുക്കി ജയിലിലടച്ചു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കാളപോര് നടത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിലെ ബിജെപി കാര്യാലയം ഉപരോധിക്കാന്‍ എന്ന വ്യാജേന എത്തി ആക്രമിക്കന്‍ ശ്രമിച്ചപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞത്. മുപ്പതോളം അക്രമികളാണ് സംഘത്തിലുണ്ടായിരുന്നത്.ഇതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് ഖാന്,സെയ്യദ്ഷിഹാബുധീന് എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി നല്കിയ കള്ളകേസ്സിനെ തുടര്‍ന്ന് പോലീസ് പതിമൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകഴള് ചേര്‍ത്ത് കേസ്സെടുത്തു.ഇതില്‍ ബിജെപി ജില്ലാസെക്രട്ടറി സജു,യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശിവബാലന്‍,അഡ്വ.ജയശീലന്‍,കാര്‍ത്തിക് കുമാര്‍,ഹരികൃഷ്ണന് എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: