ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിച്ച രാഹുലിന്റെ ട്വീറ്റിന് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ മറുപടി. ലോകം കണ്ടിട്ടുളളതില്‍ വച്ചേറ്റവും ബുദ്ധിശൂന്യനായ പ്രധാനമന്ത്രിയായ മന്മോഹന് സിംഗിനെ ഉദ്ദേശിച്ചാണോ ഈ പോസ്റ്റെന്നായിരുന്നു സ്മൃതിയുടെ ഒരു ചോദ്യം.
സ്മൃതിയുടെ ചോദ്യത്തോട് പ്രതികരിച്ച് മിനിറ്റുകള്‍ക്കകം ധാരാളം കമന്റുകളെത്തി. വൈകുന്നേരമായപ്പോഴേക്കും ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും സ്മൃതിയുടെ ട്വീറ്റിന് ലഭിച്ചു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ചത് മുതല്‍ രാഹുലിനെ വിമര്‍ശിക്കാനുളള ഒരവസരവും സ്മൃതി പാഴാക്കാറില്ല.
രാജ്യത്ത് അച്ഛേദിന്‍ എന്ന് വരുമെന്ന് ജനങ്ങള്‍ തന്നോട് ചോദിക്കുന്നതായും കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ രാഹുല്‍ പറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ അതുണ്ടാകുമെന്നായിരുന്നു രാഹുലിതിന് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: