ന്യൂദല്‍ഹി: മണിപ്പൂരിലെ തീവ്രവാദി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ കങ്‌ളെയി പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഖോയിറോം രഞ്ജിത് അയാളുടെ അനുയായി ഇനുക്ബാം സനതോംബി ദേവി, പുഖ്‌റിഹോങ്ബാം ഇബോംച എന്നിവരാണ് അറസ്റ്റിലായത്. ഖോയിറോം രഞ്ജിത്, ഇനുക്ബാം സനതോംബി ദേവി എന്നിവരെ മയൂര്‍ വിഹാറില്‍ നിന്നും ഇബോംചയെ ഇംഫാലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി ഇവര്‍ കൊള്ളയടിച്ചിരുന്നതായി പോലീസ് അറിയിച്ചു.
















