പേയാട്: ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച ദീപാലങ്കാരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പേയാട് തച്ചോട്ടുകാവ് ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിന് സമീപത്തെ ആറാട്ടുകുളത്തില്‍ സ്ഥപിച്ചിരുന്ന വൈദ്യുത ദീപാലങ്കാരങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
അഞ്ചു ദിവസം മുന്‍പ് ക്ഷേത്ര ഉത്സവ കമ്മറ്റിയാണ് ആറാട്ടുകുളത്തില്‍ ദീപവിസ്മയം ഒരുക്കിയത്. 1.20 ലക്ഷം ചെലവഴിച്ച് ഒരുക്കിയ ദീപാലങ്കാരം ജനങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നു. അന്യ ദേശങ്ങളില്‍ നിന്നുപോലും ഈ പ്രകാശക്കാഴ്ച കാണാന്‍ ആളുകള്‍ എത്തിയിരുന്നു. . ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജയന് ഇതുസംബന്ധിച്ച് മലയിന്‍കീഴ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: