ഇരിങ്ങാലക്കുട : ഭക്ഷണം കഴിക്കാതെ അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധയെ എടതിരിഞ്ഞി ലൈഫ്ഗാര്‍ഡ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. ഭിക്ഷ യാചിക്കാന്‍ ഇറങ്ങുന്ന നാടോടി സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയായ നഞ്ചമ്മ(70)യെയാണ് താണിശ്ശേരി മച്ചിപ്പാടം സെന്ററിനടുത്ത് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ നാട്ടുകാര്‍ അവശനിലയില്‍ കണ്ടെത്തിയത്. കാട്ടൂര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ ലൈഫ്ഗാര്‍ഡ് പ്രവര്‍ത്തകര്‍ നഞ്ചമ്മയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമശ്രുശ്രൂഷയും ഭക്ഷണവും നല്‍കി.
















