Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപി പ്രചാരണ യാത്രക്ക് വന്‍ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:38 pm IST
in Alappuzha

കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കുന്നു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഉടലെടുത്ത സഹകരണപ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്‌ട്രീയത്തിനുമെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ ആരംഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന ദക്ഷിണ മേഖല പ്രചരണ യാത്രയ്‌ക്ക് കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര നിയോജകമണ്ഡലങ്ങളില്‍ വന്‍ വരവേല്‍പ്പ്.

ഇടതുവലതുമുന്നണികളുടേത്

നെറികെട്ട രാഷ്‌ട്രീയം: എം.ടി. രമേശ്

കുട്ടനാട്: കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ റേഷനരി മുട്ടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ കള്ളപ്പണം സംരക്ഷിക്കാന്‍ യുഡിഎഫിനെ കൂട്ടുപിടിച്ച് കള്ളപ്രചാരണം നടത്തുന്നത് നെറികെട്ട രാഷ്‌ട്രീയമാണെന്ന് എം.ടി. രമേശ്. കേന്ദ്രം അനുവദിച്ച അരി എഫ്‌സിഐ ഗോഡൗണില്‍ ഇടതുപക്ഷത്തൊഴിലാളി യൂണിയനുകളുടെ സമരം മൂലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. പിണറായിക്ക് അരി റേഷന്‍കടകളില്‍ എത്തിക്കാന്‍ കഴിവില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുക്കാം.

പക്ഷേ പിണറായി ഭരണപരാജയനം സമ്മതിച്ച് മുഖ്യമന്ത്രി സ്ഥാനമൊഴിയണം. നോട്ടുനിരോധനംമൂലം സാധാരണക്കാരനല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്, മറിച്ച് കള്ളപ്പണക്കാര്‍ക്കാണ്. പ്രാഥമിക സഹ. സംഘങ്ങള്‍ കള്ളപ്പണക്കാരുടെ ആശാകേന്ദ്രങ്ങളായി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വീടുകളില്‍ അന്തിയുറങ്ങി പ്രസ്ഥാനം വളര്‍ത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് സവര്‍ണ്ണരുടെ പാര്‍ട്ടിയായി മാറി.

ഇതിന് ഉത്തമോദാഹരണമാണ് നാട്ടകം പോളി ടെക്‌നിക് വിദ്യാര്‍ത്ഥി അവിനാശ് ഹോസ്റ്റലില്‍ റാഗിങിന് ഇരയായി ആശുപത്രിയിലില്‍ മരണത്തോട് മല്ലിട്ടത്. മേഖലാ പ്രചാരണ ജാഥയ്‌ക്ക് മങ്കൊമ്പില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, സംസ്ഥാന നേതാക്കളായ സി. ശിവന്‍കുട്ടി, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. വി.വി. രാജേഷ്, രാജി പ്രസാദ്, ജില്ലാ നേതാക്കളായ കെ. സോമന്‍, ഡി. അശ്വിനിദേവ്, കെ. ജയകുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.ആര്‍. മോഹന്‍ദാസ്, സംസ്ഥാന സമിതിയംഗം ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ്, സുഗന്ധി രാജ്, ശോഭനകുമാരി, മണിക്കുട്ടന്‍ ചേലേക്കാട്, കെ.ബി. ഷാജി, അഡ്വ. സുദീവ് വി. നായര്‍, കെ. ഉല്ലാസ്, കെ.എന്‍.കൃഷ്ണന്‍, ബിന്ദു വിനയന്‍, സുഭാഷ് പറമ്പിശേരി, ആര്‍. രമേശ്, ടി.ജി. ജയകുമാര്‍, വിധുപ്രസാദ്, ടി.കെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇടതു വലതു മുന്നണികള്‍

പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു

ഹരിപ്പാട്: നോട്ട് നിരോധനത്തിന്റെ പേരില്‍ പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന പ്രസ്ഥാനമായി സിപിഎമ്മും കോണ്‍ഗ്രസും മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി ആരംഭിച്ച തെക്കന്‍ മേഖല ജാഥയ്‌ക്ക് ഹരിപ്പാട്ട് നല്‍കിയ സ്വീകരത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ കൂടെയാണ് പാവപ്പെട്ട ജനസമൂഹം. ഇരുമുന്നണികളും ഒന്നിച്ചുനിന്ന് നോട്ട് നിരോധനത്തിന്റെ പേരുപറഞ്ഞ് ബിജെപിക്കെതിരെ നടത്തുന്ന കള്ളപ്രചരണം ജനം പുച്ഛിച്ച് തള്ളും. എന്‍ഡിഎ സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണം കൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നില്ല. റേഷന്‍ വാങ്ങുന്നതിനുവേണ്ടി റേഷന്‍കടകളില്‍ ക്യു നില്‍ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. വാവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, വി.വി. രാജേഷ്, രാജലക്ഷ്മി, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന സമിതി അംഗങ്ങളായ അജിത്, ടി. മുരളി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അജിത് ശങ്കര്‍, പ്രണവം ശ്രീകുമാര്‍, യുവമോര്‍ച്ച ഭാരവാഹികളായ എച്ച്. ഹര്‍ഷന്‍, ഷാജി കരുവാറ്റ എന്നിവര്‍ സംസാരിച്ചു.

ചാരുംമൂട് നല്‍കിയ സ്വീകരണത്തില്‍ എം.ടി രമേശ് സംസാരിക്കുന്നു

പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ

പരാജയം: ജെ.ആര്‍. പത്മകുമാര്‍

കായംകുളം: ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന പ്രചരണ യാത്രക്ക് കായംകുളം പാര്‍ക്ക് മൈതാനിയില്‍ സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന വ്യക്താവ് അഡ്വ: ജെ.ആര്‍ പത്മകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞു. കേരളത്തിലെ റേഷനിംഗ് സംവിധാനം അട്ടിമറിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയിട്ട് അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുവാനാണ് കറന്‍സി നിരോധനം ഇപ്പോഴും വിവാദമാക്കി ചര്‍ച്ച ചെയ്യുന്നത്. കേരളത്തില്‍ ഇന്ന് പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് ബിജെപിയാണ്. കേരളവും രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറായി കഴിഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ കൂടി വി.എസ്. അച്യുതാനന്ദനെ അസാധുവാക്കി പ്രഖ്യാപിച്ചതായി അദ്ദേഹം പരിഹസിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സ്വീകരണത്തിന് ശേഷം എം.ടി. രമേശ് മറുപടി പ്രസംഗം നടത്തി.

സംസ്ഥാന നേതാക്കളായ വി.വി. രാജേഷ്, മധു പരുമല, വിനോദ് കുമാര്‍, എസ്.ജയകൃഷ്ണന്‍, കെ.രാജേഷ്, കൃഷ്ണകുമാര്‍ രാംദാസ്, രജിതാലയം രവീന്ദ്രന്‍, ഡി.അശ്വനി ദേവ്, പാലമുറ്റത്ത് വിജയകുമാര്‍, കെ.എ. വെങ്കിടേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിപിഎം സ്വയം ശവക്കല്ലറ തോണ്ടുന്നു

ചാരുംമൂട്: കേരളത്തിലെ സിപിഎം ഭരണം അവര്‍ തന്നെ തോണ്ടുന്ന ശവകല്ലറയായി മാറുമെന്നും ബിജെപി പ്രവര്‍ത്തകരുടെ കാറും ബൈക്കുകളും കത്തിച്ചു കളഞ്ഞാല്‍ ഇല്ലാതാക്കുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. തെക്കന്‍ മേഖല യാത്രയ്‌ക്ക് ചാരുംമൂട്ടില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, വി. ശിവന്‍കുട്ടി, സംസ്ഥാന കമ്മറ്റിയംഗം വി. രാജേന്ദ്രന്‍, മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍, ഗോപകുമാര്‍, മധു ചുനക്കര, ടി.എസ്. രവീന്ദ്രന്‍, സുഷമ.ബി. നായര്‍, അഡ്വ. കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, പാലമുറ്റത്ത് വിജയകുമാര്‍, എസ്. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.