Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരള രാഷ്‌ട്രീയം വഴിത്തിരിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:44 pm IST
inVicharam

എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ഗതി കേരളത്തില്‍ സിപിഎമ്മിനും വരുമെന്ന ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. സിപിഎമ്മിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും ഗതി പതനത്തിലേക്കെന്നാണ് വെള്ളിയാഴ്ചത്തെ യുഡിഎഫ് മാര്‍ച്ചും തെളിയിക്കുന്നത്. എല്‍ഡിഎഫിന്റെ കേരള ഭരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നുകഴിഞ്ഞു. സിപിഐയുടെ മന്ത്രിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഭരണം തൃപ്തികരമല്ലെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് കാനം ഉറക്കെ പ്രഖ്യാപിച്ചത്. മുന്നണി ഭരണത്തില്‍ ഏകോപനമില്ലെങ്കില്‍ ആ ഭരണം പരാജയത്തിലേക്ക് പോകുമെന്നത് ഏത് നിരക്ഷരകുക്ഷിക്കും പ്രവചിക്കാം. ഇപ്പോള്‍ നിയമസഭയില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണല്ലോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കള്ളപ്രചാരണത്തിനുള്ള മറുപടിയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത് ജനാധിപത്യബോധം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതു-വലതു മുന്നണി നേതൃത്വം ചെവിക്കൊള്ളണം. ബിജെപി ജയിച്ച മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടിയത് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി കുമ്മനം ചൂണ്ടിക്കാട്ടുകയുണ്ടായി.

സിപിഎം-സിപിഐ തര്‍ക്കം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് നഷ്ടപ്പെടുത്തുന്നത്. സിപിഎം ഭരണത്തിലേറിയാല്‍ പിന്നെ അരങ്ങേറുക കെടുകാര്യസ്ഥതയും ചേരിപ്പോരും അനാസ്ഥയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇത് സഹിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വര്‍ഗശത്രുക്കളെപ്പോലെയാണ് സിപിഎമ്മിലെ വിരുദ്ധപക്ഷക്കാര്‍ ഏറ്റുമുട്ടിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇക്കുറിയും സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

യുഎപിഎ ചുമത്തുന്ന കാര്യത്തിലുള്ള തര്‍ക്കവും സിപിഎം-സിപിഐ പോര് രൂക്ഷമാക്കുകയുണ്ടായി. സിപിഎം കൈയേറിയ ഭൂമിക്ക് ചുളുവില്‍ പട്ടയം നല്‍കില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിലപാടെടുത്തത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഭരണത്തിലിരിക്കുന്ന ഒരു കക്ഷി സഹകക്ഷിയെ കൈയേറ്റക്കാര്‍ എന്നു വിളിച്ചതുതന്നെ വരാനിരിക്കുന്ന ഏറ്റുമുട്ടലുകളുടെ കേളികൊട്ടാണ്. കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെയും, കേരളത്തില്‍ അരി കിട്ടുന്നില്ലെന്ന് ആരോപിച്ചും നടത്തുന്ന പ്രക്ഷോഭത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിലായിരിക്കുകയാണ്. കേരളത്തില്‍ ഇടതു-വലതു മുന്നണികളുടെ ഏക ആയുധം ഏതു പ്രശ്‌നത്തിലും പ്രക്ഷോഭം സംഘടിപ്പിച്ച് ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ്. ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വയ്‌ക്കാനില്ല എന്നതുതന്നെ ഇവരുടെ രാഷ്‌ട്രീയ പാപ്പരത്തത്തിന് അടിവരയിടുന്നു. ജനങ്ങളോടല്ല, അവനവനോടും പാര്‍ട്ടികളോടുമാണ് ഇവര്‍ക്ക് പ്രതിബദ്ധത.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെതിരെ നടന്ന പ്രക്ഷോഭത്തിലും യുഡിഎഫിന്റെ മുദ്രാവാക്യം അരിയായിരുന്നല്ലോ. കര്‍ഷകരുടെ സര്‍ക്കാര്‍ എന്നുപറഞ്ഞ് അധികാരത്തില്‍ കയറിയ ഇടതുമുന്നണി പമ്പിംഗ് സബ്‌സിഡി നല്‍കാതെ, 2015 ല്‍ കൃഷി ഇറക്കിയവരെ ഒഴിവാക്കി എന്നു മാത്രമല്ല, സബ്‌സിഡി തുക അനുവദിക്കാന്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തിയുമില്ല. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഇപ്പോള്‍ പരസ്പരം പരിഹസിക്കുന്നതിലാണ്, ഭരണത്തിലല്ല ശ്രദ്ധിക്കുന്നത് എന്നതിന്റെ തെളിവല്ലേ ബിനോയ് വിശ്വത്തെ പി. ജയരാജന്‍ സ്വപ്‌നജീവി എന്ന് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പിനെപോലും സിപിഐ സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ വാദത്തെ ഖണ്ഡിച്ച് വല്യേട്ടന്‍ ചമയുകയാണ്. കേരളത്തില്‍ നടക്കുന്നത് ഭരണമാണോ, കൂട്ടുകക്ഷികളുടെ തമ്മലടിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് സാധാരണ ജനങ്ങള്‍. ഇവിടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുപോലുള്ള സദ്ഭരണമാണ്. ഇടതു-വലതു മുന്നണികളുടെ ജനവിരുദ്ധ ഭരണം അവസാനിപ്പിച്ചുകൊണ്ടല്ലാതെ ഇതിനു കഴിയില്ല. ഈ സത്യം ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ തിരിച്ചറിയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച പ്രാതിനിധ്യവും, ഇപ്പോള്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.