കണ്ണൂര്‍: അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷന്‍ 6 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ മെയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ പ്രസിഡണ്ട് പ്രസൂല്‍ വടക്കുമ്പാട്, ജില്ലാ സെക്രട്ടറി സുജിത്ത് മൊറാഴ, ട്രഷറര്‍ എന്‍.രാജേഷ്, പി.കെ.പ്രനില്‍, എന്‍.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















