അമ്പലപ്പുഴ: ജ്യേഷ്ഠന്റെ ശിക്ഷണത്തില്‍ മദ്ദളം പരിശീലിച്ച ദേവനാരായണന്‍ ജില്ലാ കലോത്സവത്തില്‍ എച്ച്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ജ്യേഷ്ഠനായ ആദിത്യനാരായണന് ഗുരുദക്ഷിണ നല്‍കി. ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനാരായണന്‍. ശാസ്ത്രീയ സംഗീതത്തിലും മദ്ദളത്തിലും ദേവനാരായണന്റെ ഗുരു സംസ്ഥാന കലോത്സവ ജേതാവായ ജ്യേഷ്ഠന്‍ ആദിത്യനാണ്.
















