കോഴിക്കോട്: സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളുടെ അപകടമരണം നാടിനെ ദു:ഖത്തിലാഴ്ത്തി. തിങ്കളാഴ്ച രാത്രി വെസ്റ്റ്ഹില്‍ വരക്കല്‍ കേളുക്കുട്ടി കാവില്‍ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭട്ട് റോഡ് തൈക്കൂട്ടംപറമ്പില്‍ പൂക്കാട്ടില്‍ വീട്ടില്‍ അനൂപ് (21), സുഹൃത്തും അയല്‍വാസിയുമായ ഇട്ടുവീട്ടില് അരുണ്‍ (22) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോകുമ്പോഴാണ് അപകടം. ഹമ്പില്‍ തട്ടി ബൈക്ക് മറിഞ്ഞതാണ് അപകടകാരണമെന്ന് പറയുന്നു. ഇവരെ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. അനൂപ് എസി മെക്കാനിക്ക് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. അച്ഛന്: വേണു അസുഖബാധിതനായതിനെതുടര്ന്ന് രണ്ടുമാസം മുമ്പാണ് മരിച്ചത്. അമ്മ: ബീന. സഹോദരി അഞ്ജു.
സിവില്‍ എഞ്ചിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കിയ അരുണ്‍ ജോലി കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. അച്ഛന്: അനില്‍കുമാര്‍ പെയിന്റിങ് ജോലിക്കാരനാണ്. അമ്മ: ഉദയ. സഹോദരന്: അഖില്‍. യുവാക്കളുടെ മരണം വെസ്റ്റ്ഹില്‍ പ്രദേശത്തെ ശോകമൂകമാക്കി. മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: