അമ്പലപ്പുഴ: രചന മത്സരങ്ങള്‍ നടന്ന ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്നാം റൂമില്‍ നടന്ന ഓയില്‍ പെയിന്റിങ് മത്സരങ്ങള്‍ക്കാണ് പേപ്പര്‍ നല്‍കാത്തതായി പരാതി ഉയര്‍ന്നത്. അന്‍പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഓയില്‍ പെയിന്റിങ് മത്സരത്തിന് ഉപയോഗിക്കുന്ന പേപ്പറുകള്‍ മത്സരാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലഭിക്കാതിരുന്നതിനാല്‍ മത്സരങ്ങള്‍ വൈകിയാണ് ആരംഭിക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ ബഹളം ഉണ്ടാക്കിയതിനെതുടര്‍ന്ന് പേപ്പറുകള്‍ എത്തിച്ചശേഷമാണ് മത്സരം ആരംഭിച്ചത്.
















