മാരാരിക്കുളം: കഴിഞ്ഞ ദിവസം ചരിഞ്ഞ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ ദേവസ്വം പിടിയാന ഉമ(53)യുടെ സംസ്‌കാരം നാട്ടുകാരുടെയും ആനപ്രേമികളുടെയും സാന്നിദ്ധ്യത്തില്‍ ആനപ്പറമ്പില്‍ നടത്തി. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാരും എത്തി പോസ്റ്റ്‌മോര്‍ട്ടവും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.
വൈകിട്ടാണ് സംസ്‌കരിച്ചത്. ക്ഷേത്രത്തില്‍ ദേവനെയും ദേവിയെയും അണിയിച്ച മാലകളും പുഷ്പങ്ങളും ഭസ്മവും ചന്ദനവും ചാര്‍ത്തിയശേഷമാണ് വിറക് ഉപയോഗിച്ച് ദഹിപ്പിച്ചത്. ഇരുപത്തിയഞ്ച് ടണ്ണോളം വിറക് ഇതിനായി എത്തിച്ചു.
വിവിധ സംഘടനകളും ക്ഷേത്രങ്ങളും പുഷ്പചക്രം അര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കില്‍ അവശേഷിച്ച ഏക നാട്ടാനയായിരുന്നു മാരാരിക്കുളത്തെ ഉമ.
















