ആലപ്പുഴ: രാഘവേന്ദ്ര തീര്‍ത്ഥ സ്വാമിയുടെശിഷ്യര്‍ ആറ് തെക്കന്‍ ജില്ലകളെ ചേര്‍ത്ത് ശ്രീകാശിമഠ് സേവക് സംഘ് ദക്ഷിണമേഖലയ്‌ക്ക് രൂപം നല്‍കി. 25 പേരടങ്ങുന്ന മേഖലാ സമിതി രൂപീകരിച്ചു. ഡോ. കെ.എസ്. അനന്തമല്ലന്‍ (പ്രസിഡന്റ്), ആര്‍. രത്‌നാകരകമ്മത്ത് (സെക്രട്ടറി), എന്‍.കെ. ചന്ദ്രപ്രകാശ് (വൈസ് പ്രസിഡന്റ്), കെ.ജി. വേണുഗോപാല്‍ (ജോ. സെക്രട്ടറി), പി. വേണുഗോപാല്‍ ഭട്ട് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. കൃഷ്ണവേണിശര്‍മ്മ, ടി.കെ. രമ, ശോഭ എസ്. പൈ എന്നിവരുടെ നേതൃത്വത്തില്‍ വനിതാവിഭാഗവും സതീശ്കുമാര്‍, ദാമോദര്‍ ഹെഗ്‌ഡെ, വിനീത് ജെ. പൈ എന്നിവരുടെ നേതൃത്വത്തില്‍ യുവജന വിഭാഗവും രൂപീകരിച്ചു.
അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നിവയ്‌ക്ക സഹായമെത്തിക്കുക, മെഡിക്കല്‍ ക്യാമ്പുകളും രക്തദാനഗ്രൂപ്പുകളും സംഘടിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രഥമ പരിപാടിയായി എട്ടിന് രാവിലെ 9ന് കഞ്ഞിക്കുഴി ശ്രീരാഘവേന്ദ്ര വിദ്യാലയത്തില്‍ ഏകദിന ശിബിരം നടത്താനും തീരുമാനിച്ചു.
















