ചാലക്കുടി: ചമയങ്ങളില്ലാത്ത ലോകത്തേക്ക് കടന്നു പോയ കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് മണിയുടെ 46-ാം പിറന്നാള്‍ ദിനത്തില്‍ നാട്ടുകാരും കൂട്ടുകാരും. ചേന്നത്തു നാടിലെ മണികൂടാരത്തിന്റെ തെക്കേപ്പുറത്ത് ആറടി മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ചാലക്കുടിയുടെ സ്വന്തം കറുത്ത മുത്തിന്റെ സ്മൃതി മണ്ഡപം എല്ലാത്തിനും മൂക സാക്ഷി.മണിയുടെ പുതു വര്‍ഷ ദിനത്തില്‍ നടക്കുന്ന പിറന്നാളാഘോഷം എന്നും എല്ലാ വര്‍ക്കും ഒരു ഉത്സവമായിരുന്നു.
പിറന്നാള്‍ ആഘോഷങ്ങളില്‍ കൂട്ടുകാര്‍ക്ക് ഒപ്പം ആടിയും ,പാടിയും,സഹായങ്ങള്‍ വിതരണം ചെയ്തും എല്ലാത്തിനും മുന്നിലുണ്ടാകുമായിരുന്നു മണി. ഒന്നുമില്ലായ്‌മയില്‍ നിന്ന് വളര്‍ന്ന് വലുതായപ്പോഴും സാധാരണക്കാരേയും അവരുടെ വിഷമങ്ങളേയും മറക്കുവാന്‍ മണിക്കായിരുന്നില്ല.അവര്‍ക്കായിട്ടാണ് മണി ഓരോ ആഘോഷങ്ങളും നടത്തിയിരുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി താന്‍ വിഷമിച്ചിരുന്നത് മണി മറന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം പാടിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചത് സ്വന്തം ചിത്രം ആലേഖനം ചെയ്ത കേക്ക് ഭാര്യ നിമ്മിയും,മകള്‍ ലക്ഷ്മിയും ചേര്‍ന്ന് മുറിച്ചായിരുന്നു. തുടര്‍ന്ന് നടന്ന ആഘോഷ പരിപാടികള്‍ രാത്രി എറെ വൈകിയാണ് അവസാനിച്ചത്.
മണിയുടെ പിറന്നാളിന്റെ ഭാഗമായി ചാലക്കുടി സൗത്ത് ഫ്രണ്ട്‌സിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് മുന്‍ കൗണ്‍സിലര്‍ സി.എസ്.സുരേഷ്,അഡ്വ.തോമസ് വേഴപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പോലീസ് സ്റ്റേഷന്‍ റോഡില്‍ മണിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടി തുടങ്ങിയത്.രാത്രി പത്ത് മണി വരെ മണി പാടിയ നാട്ടന്‍ പാടുകളുമായി സുഹൃത്തുക്കള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചു.സുരേഷ് സൗഹൃദയുടെ നേതൃത്വത്തില്‍ നടന്ന ഗാനാര്‍ച്ചന കലാഭവന്‍ ജയന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി അദ്ധ്യഷത വഹിച്ചു.സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍,ഗായകന്‍ അയ്യപ്പദാസ്,ഷിജു കെ.വി,പി.കെ.സുരേഷ്,ജോഷി പുത്തിരിക്കല്‍,ജോര്‍ജ്ജ് കെ.ജെ.സുരേഷ് കെ.ആര്‍ ഗാനാര്‍ച്ചനയില്‍ പങ്കെടുത്ത് മണിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു.
















