പാവറട്ടി: ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പെരിങ്ങാട് പുഴയോരത്ത് ഉപ്പുവെള്ളം കയറാതിരിക്കാനായി നിര്‍മിച്ച ചീപ്പ് തകര്‍ന്നു. രണ്ടു കിലോമീറ്ററോളം ചുറ്റളവിലേക്ക് ഉപ്പുവെള്ളം വ്യാപിച്ചതോടെ കൃഷി നശിക്കുകയും ജലസ്രോതസുകള്‍ മലിനമാവുകയും ചെയ്ത നിലയിലാണ്. ഒന്നരമാസം മുമ്പാണ് ഉപ്പുവെള്ളം കയറാതിരിക്കാനായി ചെളിയും ഓലയും ഉപയോഗിച്ച് താല്‍ക്കാലിക ചീപ്പ് നിര്‍മിച്ചത്. അശാസ്ത്രീയമായ നിര്‍മാണംമൂലം ശക്തമായ വേലിയേറ്റത്തില്‍ ചീപ്പ് തകരുകയായിരുന്നു.
ചുക്കുബസാര്‍, തിരുനെല്ലൂര്‍ മേഖലകളിലെല്ലാം ഉപ്പുവെള്ളം വ്യാപിച്ചിട്ടുണ്ട്. ജലസ്രോതസുകള്‍ മലിനമായതോടെ ശുദ്ധജലമെത്തിക്കാനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പെരിങ്ങാട് ചീപ്പ് നിര്‍മാണത്തിലെ അഴിമതി കണ്ടെത്തുന്നതിന് അന്വേഷണം നടത്തുന്നിനും ഉപ്പുവെള്ളം ഇനിയും കയറാതിരിക്കാന്‍ ചീപ്പ് ഉടന്‍ പുനര്‍നിര്‍മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















