ചേര്‍ത്തല: തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മല്‍സ്യഗ്രാമം പദ്ധതിക്ക് തുടക്കമായി. ബാങ്ക് പരിധിയിലുള്ള 150 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗം വളരുന്ന മല്‍സ്യ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. അടുക്കള മാലിന്യം തീറ്റയായി നല്‍കുന്നതിലൂടെ മാലിന്യ സംസ്കരണവും ടാങ്കിലെ ജലം ഉപയോഗിച്ച് പച്ചകറികള്‍ക്ക് ജലസേചനം നടത്താന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കുറഞ്ഞ പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കും. മത്സ്യകൃഷിക്ക് ആവശ്യമായ പരിശീലനവും നല്‍കും. താല്പര്യമുള്ളവര് ജനുവരി 20 ന് മുന്‍പ് ബാങ്കിലെത്തണമെന്ന് പ്രസിഡന്റ് സി.വി മനോഹരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: