പാറ്റ്‌ന: ബീഹാറിലെ ബുക്ക്‌സാര്‍ ജയിലിൽനിന്ന് അഞ്ചു തടവുകാർ ജയിൽ ചാടി. വെള്ളിയാഴ്ച അർത്ഥരാത്രിയിലാണ് സംഭവം. എന്നാൽ ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആശുപത്രി വാര്‍ഡിന്റെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് സംഘം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തടവുചാടിയവരിലൊരാള്‍ വധശിക്ഷയ്‌ക്കും മറ്റുനാലുപേര്‍ ജീവപരന്ത്യം ശിക്ഷയ്‌ക്കും വിധിക്കപ്പെട്ടവരാണ്. ഇവരെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
നവംബറിൽ പഞ്ചാബിലെ നാഭ ജയിലിൽനിന്ന് ഖാലിസ്ഥാൻ ലിബറേഷൻ നേതാവുൾപ്പെടെ അഞ്ചു പേർ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. ഒക്ടോബറിൽ ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്ന് എട്ടു സിമി പ്രവർത്തകരും രക്ഷപ്പെട്ടിരുന്നു.
















