ന്യൂദല്‍ഹി: എടിഎമ്മുകളില്‍ നിന്നും ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി ഉയര്‍ത്തി. 2500 രൂപയില്‍ നിന്നും 4500 രൂപയായാണ് ഉയര്‍ത്തിയത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
അതേസമയം, ആഴ്ചയില്‍ എടിഎമ്മില്‍നിന്നടക്കം പിന്‍വലിക്കാവുന്ന പരമാവധി തുകയില്‍ (വ്യക്തികള്‍ക്ക് 24000 രൂപ, ചെറുകിട വ്യാപാരികള്‍ക്ക് 50,000) മാറ്റമില്ല.
നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തിയ്യതിയായിരുന്നു ഇന്ന്. എങ്കിലും അടുത്ത മാര്‍ച്ച് 31 വരെ ആര്‍ബിഐയുടെ കൗണ്ടറുകളില്‍ നിന്നും നോട്ടുകള്‍ മാറാന്‍ സാധിക്കും.
















