ആലപ്പുഴ: കേരളത്തിലെ റേഷന്‍ വിതരണം അട്ടിമറിച്ച് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിക്ഷേധിച്ച് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകളുടെ മുന്നില്‍ പട്ടിണി മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സ്വകാര്യ ലോബികളെ സഹായിക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിച്ച് ആകുറ്റം ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം കോണ്‍ഗ്രസ് രഹസ്യ അജണ്ട നടപ്പാക്കാന്‍ പോകുന്നില്ലെന്നും ചങ്ങല പിടിച്ച ജനങ്ങള്‍ തന്നെ ഇവരെ ചങ്ങലയ്‌ക്കിടുമെന്നും ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അറിയിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, വൈസ് പ്രസിഡന്റ് ജി. മോഹനന്‍, കെ.ജി. പ്രകാശ്, സെക്രട്ടറിമാരായ കെ.പി. സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, ജ്യോതി രാജീവ്, ഖജാന്‍ജി വാസുദേവകുറുപ്പ് എന്നിവര്‍ സംസാരിച്ചു.
















