Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുഷ്‌പ്പോത്സവത്തിന് ഒരുങ്ങി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 07:10 pm IST
in Wayanad

അമ്പലവയല്‍ :കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ(പൂപ്പെ ാലി) നാലാമത് പതിപ്പില്‍ റോസ്ഉദ്യാനം മുഖ്യ ആകര്‍ഷണമാകും. ജനുവരി മൂന്നാംവാരം ആരംഭിക്കുന്ന 14 ദിവസം നീളുന്ന പൂപ്പൊലിക്ക് മാറ്റൂകൂട്ടൂന്നതിനായി 466 ഇനം റോസ് ചെടികള്‍ വിദേശരാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കാര്‍ഷികഗവേഷണ കേന്ദ്രം അസോസിയേറ്റ്ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു. മേഖലാ കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നിലവില്‍ 1200ഓളം റോസ് ഇനങ്ങളുണ്ട്. ഏകദേശം അഞ്ച് ഏക്കര്‍ വരുന്നതാണ് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം റോസ് ഗാര്‍ഡന്‍. ഇന്ത്യയില്‍ റോസ് ചെടി ഇറക്കുമതിക്ക് ലൈസന്‍സുള്ള ബംഗളൂരുവിലെ സി.എസ്.ഗോപാലകൃഷ്ണ അയ്യങ്കാര്‍മുഖേനയാണ് പുഷ്‌പോത്സവത്തിനായി വിദേശ റോസ് ഇനങ്ങള്‍ വരുത്തുന്നത്.

അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ ഏകദേശം 12 ഏക്കര്‍ സ്ഥലമാണ് പുഷ്‌പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവത്തിന്റെ സംഘാടനം.

കഴിഞ്ഞ പുഷ്‌പോത്സവത്തിന്റെഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ടാകും. രണ്ടര എക്കര്‍ വിസ്തൃതിയുള്ളതായിരിക്കും ചന്ദ്രോദ്യാനം. വെള്ള ഇലകളും പൂക്കളുമുള്ള സസ്യങ്ങള്‍ മാത്രമാണ് ഈ ഉദ്യോനത്തി ല്‍. ആയിരത്തിലധികം വരും ഇതിലുള്ള ഇനങ്ങളുടെ എണ്ണം. ചീര വര്‍ഗത്തി ല്‍പ്പെട്ട സെലോഷ്യ ഉപയോഗിച്ച് സൂര്യോദയത്തിന്റെ ആകൃതിയില്‍ തീര്‍ത്തതാണ് സൂര്യോദ്യാനം. അപൂര്‍വ ഇനങ്ങളില്‍പ്പെടുന്നതടക്കം അലങ്കാരപ്പക്ഷികളുടെ ശേഖരവും കുട്ടികളുടെ ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് സ്വപ്‌നോദ്യാനം.

ഡാലിയ, ഓര്‍ക്കിഡ് ഉദ്യാനങ്ങള്‍, വിഷരഹിതപച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ടാകും. 5000ല്‍ പരം ഇനങ്ങളാണ് ഡാലിയ ഗാര്‍ഡനില്‍. മൊട്ടിടുന്നതിനുള്ള പരുവത്തിലാണ് ഉദ്യാനത്തിലെ ഡാലിയ ചെടികളില്‍ ഏറെയും. ഫെലനോപ്‌സിസ്. ഡെന്‍ഡ്രോബിയം, വാന്‍ഡ്, കറ്റാലിയ കുടുംബങ്ങളില്‍നിന്നുള്ളതിനു പുറമേ വൈല്‍ഡ് ഇനങ്ങളും ഉള്‍പ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓര്‍ക്കിഡ് ഉദ്യാനം. ഇറക്കുമതി ചെയ്തതടക്കം 1300 ഓളം ഇനങ്ങളാണ് ഓര്‍ക്കിഡ് ഉദ്യാനത്തില്‍ ഉണ്ടാകുകയെന്ന് ഇതിന്റെ ചുമതലയുള്ള റിസര്‍ച്ച്അസിസ്റ്റ ന്റ് പ്രിയ ലോറന്‍സ് പറഞ്ഞു. ഗവേഷണകേന്ദ്രത്തില്‍ ടിഷ്യൂ കള്‍ച്ചറിലൂടെ വികസിപ്പിച്ചതാണ് ചിലയിനം ഓര്‍ക്കിഡുകള്‍. ബോധവത്കരണം മുന്‍നിര്‍ത്തിയാണ് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.

2014 ഫെബ്രുവരി രണ്ട്മുത ല്‍ 12 വരെയായിയുന്നു ഗവേഷണകേന്ദ്രത്തില്‍ പ്രഥമ വയനാട്പുഷ്‌പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പുഷ്‌പോത്സവം ലാഭകരമായസാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയില്‍ അമ്പലവയല്‍ വേദിയായത്. കാര്‍ഷിക സര്‍വകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ടാമത് പുഷ്‌പോത്സവത്തിന്റെ വിജയം. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ട്‌വരെ നടത്തിയ പുഷ്‌പോത്സവത്തിലൂടെ 90.65ലക്ഷം രൂപയുടെ വരുമാനമാണ് സര്‍വകലാശാലയ്‌ക്ക് ലഭിച്ചത്.

കഴിഞ്ഞതവണ 149ലക്ഷം രൂപയായിരുന്നു വരുമാനം. െചലവ് 68.2 ലക്ഷം രൂപയും. ഗവേഷണകേന്ദ്രത്തിലെ 214 താത്കാലിക തൊഴിലാളികള്‍ക്ക് വേതനം നല്‍കാനും പൂപ്പൊലി മൂന്നാമത്പതിപ്പിലെ വരുമാനം ഉതകിയെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. വരവില്‍ 70.41ലക്ഷംരൂപ ടിക്കറ്റ്‌വില്‍പനയിലൂടെയും എട്ട് ലക്ഷംരൂപ ചെടികളുടെ വില്‍പനയിലൂടെയും 23.5ലക്ഷംരൂപ സ്റ്റാള്‍ അലോട്ട്‌മെന്റിലൂടെയും ലഭിച്ചതാണ്. ഇത്തവണ 80ലക്ഷംരൂപ ചെലവും 150ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകള്‍ ഇക്കുറി ഉണ്ടാകും. കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ശി ല്‍പശാല പൂപ്പൊലി മൂന്നാമത്പതിപ്പിന്റെ പ്രത്യേകതയായിരുന്നു. ഇത്തവണ അന്താരാഷ്‌ട്ര ശില്‍പശാല ഉണ്ടാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

പുതിയ വാര്‍ത്തകള്‍

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.