Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അര്‍ജ്ജുനന്റെ അര്‍ത്ഥവത്തായ ചോദ്യം (6-33, 34)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 07:04 pm IST
inSamskriti

ഈ അഷ്ടാംഗയോഗം ആര്‍ക്കും അനുഷ്ഠിക്കാന്‍ കഴിയാത്തതാണെന്ന് ഉള്ളില്‍വച്ചുകൊണ്ട്, അര്‍ജ്ജുനന്‍ ചോദിക്കുന്നു- അങ്ങ് സര്‍വജ്ഞനാണ്; സര്‍വേശ്വരനാണ്; മാത്രമല്ല, മധുസൂദനനുമാണ്. മധു എന്ന അസുരനെപ്പോലെ ദുഷ്ടന്മാരായ അസുരന്മാരെ നശിപ്പിച്ച്, ധര്‍മം രക്ഷിക്കാന്‍ വേണ്ടി അവതരിച്ചവനുമാണ്. സമ്മതിച്ചു. പക്ഷേ അങ്ങ് ഉപദേശിച്ച ഈ യോഗ പദ്ധതി ആര്‍ക്കെങ്കിലും അനുഷ്ഠിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.

ഭൗതിക സുഖദുഃഖങ്ങള്‍ തരുന്ന വസ്തുക്കളില്‍ സമബുദ്ധിപുലര്‍ത്തണം എന്ന് അങ്ങ് പറഞ്ഞു. സമബുദ്ധി: വിശിഷ്യതേ സമലോഷ്ടാശ്മകാഞ്ചനഃ എന്നിങ്ങനെ. സുഖദുഃഖങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടു പിന്നോട്ടും ചലിച്ചുകൊണ്ടിരിക്കുകയാണ് മനസ്സ്. അതിനെ ഒരു നിമിഷം പിടിച്ചുനിര്‍ത്തിയാല്‍ മതിയോ? ”യോഗീയുഞ്ജീത സതതം” എന്നല്ലേ അങ്ങ് പറഞ്ഞത്. എപ്പോഴും മനസ്സിനെ നിയന്ത്രിച്ച്, ഭൗതിക സുഖത്തില്‍നിന്ന് പിന്തിരിപ്പിച്ച് അങ്ങയില്‍ തന്നെ സ്ഥിരമായി നിര്‍ത്തണം എന്നല്ലേ പറഞ്ഞത്. ഇതെങ്ങനെ സാധിക്കും?

അങ്ങ് കൃഷ്ണനാണ് തന്റെ ഭക്തന്മാരുടെ പാപങ്ങളും ദുഃഖങ്ങളും നശിപ്പിക്കുന്നവന്‍ എന്നാണ് ആ പേരിന്റെ അര്‍ത്ഥം. (ശ്രീശങ്കരാചാര്യരും പറയുന്നു-‘-കൃഷ്ണതേഃ വിലേഖനാര്‍ത്ഥസ്യരൂപം; ഭക്തജനപാപാദി ദോഷാക്ഷണാല്‍ കൃഷ്ണഃ = ഭക്തന്മാരുടെ പാപാദിദോഷങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ട് കൃഷ്ണന്‍ എന്നുപേര്‍). എന്റെ മനസ്സിനെ നിയന്ത്രിക്കുക എന്ന രൂപത്തിലുള്ള ദുഃഖമാണ് എനിക്കുള്ളത്. അതിനെ നശിപ്പിക്കണേ എന്ന് അര്‍ജ്ജുനന്‍ സൂചിപ്പിക്കുന്നു. മനസ്സ് ചഞ്ചല സ്വഭാവമാണ്. മാത്രമല്ല പ്രമാഥിയുമാണ്- ദേഹത്തെയും ഇന്ദ്രിയങ്ങളെയും ക്ഷോഭിപ്പിക്കുന്നതാണ്. ബലവത്-ബലമുള്ളത്. തത്ത്വജ്ഞാനംകൊണ്ടോ മറ്റു ഉപായങ്ങള്‍കൊണ്ടോ ജയിക്കാന്‍ കഴിയാത്ത ശക്തിയും വേഗതയുമുള്ളതാണ്.

ദൃഢം നാഗപാശംപോലെ ആര്‍ക്കും ഭേദിക്കാന്‍ കഴിയാത്തത്. ഇങ്ങനെയെല്ലാം ഇരിക്കുന്ന മനസ്സിനെ നിയന്ത്രിക്കുക, കീഴടക്കുക എന്നൊക്കെപ്പറയുന്നത് ഏതുപോലെ എന്നുപറയാം. ആകാശത്തില്‍ ഘോരമായ ശബ്ദമുണ്ടാക്കി വരുന്ന കൊടുങ്കാറ്റിനെ തടയാന്‍ ശ്രമിക്കുന്നതുപോലെ.വായവ്യാസ്ത്രം എന്ന ദിവ്യാസ്ത്രം പ്രയോഗിച്ച് കൊടുങ്കാറ്റു നിര്‍മിച്ച് ശത്രുക്കളെ പറപറപ്പിക്കുന്ന ആയോധനമുറ പുരാണങ്ങളില്‍ കാണാം. പര്‍വതാസ്ത്രം എന്ന ദിവ്യാസ്ത്രം പ്രയോഗിച്ച് മറുപക്ഷം അതിനെ തടുക്കുന്നത്. അത് ദുഷ്‌കരമാണ്. മനസ്സിന്റെ വേഗതയേയും ചഞ്ചലഭാവത്തെയും ജയിക്കുന്നത് അതിനെക്കാള്‍ പ്രയാസമേറിയതാണ്- ‘സുദുഷ്‌കരം’ എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണെന്ന് ശങ്കരാചാര്യര്‍ പറയുന്നു.

അര്‍ജുനന്റെ ചോദ്യം നമുക്കു വേണ്ടി

അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, മഹാപരാക്രമിയും ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും സന്തതസഹചാരിയുമായ അര്‍ജ്ജുനന്‍ ഈ യോഗപദ്ധതി അനുഷ്ഠിക്കുക എന്നത് സുദുഷ്‌കരമാണെന്ന് പറഞ്ഞു തള്ളിക്കളയുന്നു. വാസ്തവത്തില്‍ ഈ ധ്യാനയോഗപദ്ധതി കൃതയുഗത്തിലെ പ്രധാന സമ്പ്രദായമാണ്. ആ കാലത്ത് ജനങ്ങള്‍ മിക്കവാറും സത്വഗുണ സമ്പന്നരും മനഃശുദ്ധിയുള്ളവരുമാണ്. ക്രമേണ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജനങ്ങള്‍ക്ക് പവിത്രതയും ധര്‍മബോധവും കുറഞ്ഞുവരുന്നു. ദ്വാപരയുഗത്തിന്റെ അന്ത്യഘട്ടത്തിലാണ് അര്‍ജ്ജുനന്‍ ഭഗവാനില്‍നിന്ന് ഉപദേശം സ്വീകരിക്കുന്നത്.

അണിയറയില്‍, കലിയുഗം എന്ന ദുഃശാസനനന്റെ അട്ടഹാസം കേള്‍ക്കാന്‍ തുടങ്ങിയ സന്ദര്‍ഭവുമാണ്, കലഹവും കാപട്യവും കൊള്ളയും ബോംബു സ്ഫാടനവുംകൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാന്‍ വളരെ വളരെ ബുദ്ധിമുട്ടാണ്. അവര്‍ക്ക് വനത്തിലോ ഗുഹകളിലോ ചെല്ലാനോ ആസനമുറകളും പ്രാണായാമാദികളും പരിശീലിക്കാനോ എങ്ങനെ കഴിയും? ഇതാണ് അര്‍ജ്ജുനന്റെ ചോദ്യത്തിന്റെ അടിയില്‍ കിടക്കുന്ന ഉദ്ദേശം. ഈ അധ്യായത്തിന്റെ ഒടുവില്‍ ഭഗവാന്‍ തന്നെ ശരിയായ ഉത്തരം നല്‍കുന്നുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.