ചെന്നൈ: എഐഎഡിഎംകെയില്‍ ഇനി ശശികല യുഗം. ചിന്നമ്മയെന്ന് അറിയപ്പെടുന്ന ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ ഇനി പാര്‍ട്ടിയുടെ ഭരണവും സര്‍ക്കാരിന്റെ പിന്‍സീറ്റ് ഭരണവും അവരുടെ കൈകളിലേക്ക്.
ഇന്നലെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. അന്തരിച്ച പുരട്ചി തലൈവി ജെ. ജയലളിതയുടെ ഉറ്റഅനുയായി ആയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പനീര്‍ ശെല്‍വവും എംപി തമ്പി ദുരൈയും പോയസ് ഗാര്‍ഡനില്‍ എത്തി പാര്‍ട്ടി പ്രമേയ വിവരം അറിയിച്ചു.
തെരഞ്ഞെടുത്ത് അധികം വൈകാതെ ശശികലയുടെ പോസ്റ്ററുകള്‍ പാര്‍ട്ടി സമ്മേളന സ്ഥലത്തും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും നിരന്നു. സമ്മേളന സ്ഥലത്ത് നേരത്തെ ജയലളിതയുടേയും ജയയും ശശികലയും കൂടിയുള്ളതുമായ പോസ്റ്ററുകളായിരുന്നു. അവരുടെ മാത്രമുള്ളതായ പോസ്റ്റുകള്‍ നിരന്നതോടെ അമ്മയുടെ കാലം കഴിഞ്ഞ് ചിന്നമ്മയുടേതായി.
ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കാന്‍ ശശികലയോട് അഭ്യര്‍ഥിച്ചു.അവര്‍ അംഗീകരിച്ചു. പനീര്‍ ശെല്‍വം പറഞ്ഞു.
















