ആലപ്പുഴ: ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലജ് ഓഫീസര്‍മാര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെയും എന്‍ഐസി ജില്ല ലീഡ് ബാങ്കായ എസ്ബിടി, അക്ഷയ എിവയുടെയും ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പണമിടപാടുകളെ സംബന്ധിച്ചുള്ള പരിശീലനം നല്‍കി. സബ്കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്ബിടി ആലപ്പുഴ റീജിയന്‍ അസി. ജനറല്‍ മാനേജര്‍ ശശീന്ദ്രന്‍ പിള്ള പരിശീലനം ഉദ്ഘാടനം ചെയ്തു. എസബിടി ചെിത്തല ബ്രാഞ്ച് മാനേജര്‍ ശ്രീപ്രകാശ് എസ്. വിവിധ ഡിജിറ്റല്‍ പണകൈമാറ്റ സംവിധാനങ്ങളെക്കുറിച്ച് ക്‌ളാസ് നയിച്ചു.
തുടര്‍ന്ന് തത്സമയം ഫോണ്‍ വഴി പങ്കെടുത്തവര്‍ക്ക് പണം കൈമാറ്റം ചെയ്തു നല്‍കി പങ്കെടുത്ത ഉദ്യോഗസ്ഥരെ ഡിജിറ്റല്‍ പണമിടപാടുകളുടെ ഭാഗമാക്കി. ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പാര്‍വതി ദേവി, ഐടി മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ ബെറില്‍ തോമസ്, ജില്ല ഐടി സെല്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഷിബു എന്നിവര്‍ സംസാരിച്ചു.
















