ന്യൂദല്‍ഹി: ഉടനടിയുള്ള നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ കുറിച്ചുള്ള കാരണങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).
പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള സമയ പരിധി സംബന്ധിച്ചുള്ള കാരണങ്ങളും വ്യക്തമാക്കാനാവില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ നിലപാട് അറിയിച്ചത്. കാരണം വെളിപ്പെടുത്തുന്നത് രാജ്യത്തിന്റെ സുരക്ഷയേയും അഖണ്ഡതയെയും തകര്‍ക്കും. അത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
















