വാഷിങ്ടന്‍: ആഗോള ആയുധക്കച്ചവടത്തില്‍ 2015ല്‍ യുഎസ് ഒന്നാമത്. ആഗോള ആയുധച്ചന്തയിലെ ഇടപാടുകളില്‍ പകുതിയോളം അമേരിക്കയ്‌ക്കാണു ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ കച്ചവടത്തിന്റെ ഇരട്ടി വരുമിത്. വികസ്വര രാജ്യങ്ങളാണ് ആയുധങ്ങളിലേറെയും വാങ്ങിക്കൂട്ടുന്നത്.
2015ല്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിയ രാജ്യം പാക്കിസ്ഥാനാണ്. പിന്നാലെ ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും. ലൈബ്രറി ഓഫ് കോണ്‍ഗ്രസ് വിഭാഗമായ കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
ആയുധക്കച്ചവടം സംബന്ധിച്ചു ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ആധികാരികമായ പരസ്യ റിപ്പോര്‍ട്ടാണ് ഇത്.
2015ല്‍ യുഎസിനും ഫ്രാന്‍സിനും ആയുധ വ്യാപാരം വര്‍ധിക്കുകയാണുണ്ടായത്. ചൈനയുടെ ആയുധക്കച്ചവടം ഇരട്ടിയായെങ്കിലും ആഗോള ആയുധവിപണിയിലെ പ്രമുഖശക്തിയായ റഷ്യയുടെ കച്ചവടം ഇടിഞ്ഞു.
















