മിനിറ്റ്‌സ് നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍
പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
തകഴി: മിനിറ്റ്‌സിന്റെ പകര്‍പ്പ് നല്‍കാത്ത തകഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപി ഉപരോധിച്ചു. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. കമ്മറ്റികൂടിയതിന്റെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ അംഗങ്ങള്‍ക്ക് കൃത്യമായി സെക്രട്ടറി മിനിറ്റ്‌സിന്റെ കോപ്പി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് ബിജെപി അംഗങ്ങളായ ഡി. സുബാഷ്, എം. ഗണേഷ്‌കുമാര്‍ എന്നിവര്‍ മിനിറ്റ്‌സിന്റെ കോപ്പി ആവശ്യപ്പെട്ട് സെക്രട്ടറിയെ ഉപരോധിച്ചത്. തുര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പഞ്ചായത്തിലെത്തിയതോടെ സെക്രട്ടറി മിനിറ്റ്‌സിന്റെ കോപ്പി നല്‍കി 12.30ഓടെ തടിയൂരി. ഇതിനു ശേഷമാണ് പഞ്ചായത്ത് കമ്മറ്റി കൂടിയത്.
















