ആലപ്പുഴ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാകുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ പണിമുടക്കി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍. പാര്‍ട്ടി അണികളെ പങ്കെടുപ്പിക്കാന്‍ കഴിയാത്ത സിപിഎം തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.
തൊഴിലുറപ്പ് മേഖല രാഷ്‌ട്രീയത്തിന് അതീതമായി നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. അത് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
















