അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് മൃതപ്രായനായി കിടന്ന തെരുവ് നായയ്‌ക്ക് മൃഗ സ്‌നേഹികളുടെ ഇടപെടലില്‍ പുതുജീവന്‍. കരുമാടി ഭാര്‍ഗവി മന്ദിരത്തില്‍ സുജാത, അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പുത്തല്‍ ചിറയില്‍ മധു എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫോറം ഫോര്‍ ആനിമല്‍സ് എന്ന സംഘടനയാണ് നായയെ ഏറ്റെടുത്തത്.
അഞ്ച് ദിവസം മുന്‍പാണ് നായക്ക് അമ്പലപ്പുഴയില്‍ വെച്ച് പരിക്കേറ്റത്. തുടര്‍ന്ന് നായയെ മധുവും സുജാതയും പരിചരിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ സംഘടനയുമായി ഇവര്‍ ബന്ധപ്പെട്ടത്.
സുജാതയുടെ സഹോദരി ഈ സംഘടനയിലെ അംഗമാണ്. സംഘടനയുടെ പ്രവര്‍ത്തകര്‍ മലയിന്‍കീഴിലുള്ള ആസ്ഥാനത്തേക്ക് നായയെ മാറ്റി. 200 ഓളം നായകള്‍ ഇവിടുണ്ട്.
















