ന്യൂയോര്‍ക്ക്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പേള്‍ഹാര്‍ബര്‍ സന്ദര്‍ശിച്ചു. ഹിരോഷിമ-നാഗസാക്കി ആക്രമണങ്ങളിലേക്ക് അമേരിക്കയെ നയിച്ച പേള്‍ഹാര്‍ബര്‍ സംഭവത്തിന്റെ ഓര്‍മകള്‍ക്ക് 75 വര്‍ഷം തികയുന്ന ഘട്ടത്തിലെ സന്ദര്‍ശനം ചരിത്രപ്രധാനമെന്നാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചത്.
പേള്‍ഹാര്‍ബര്‍ രക്തസാക്ഷികളുടെ സ്മാരകത്തില്‍ ഷിന്‍സോ ആബെ ആദരാജ്ഞലി അര്‍പ്പിച്ചു. രക്തസാക്ഷികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഷിന്‍സോ ആബെയുടെ അമേരിക്കന്‍ സന്ദര്‍ശനം വര്‍ഷങ്ങളുടെ അധ്വാനഫലമാണെന്ന് ഒബാമ വ്യക്തമാക്കി. ഇനിയൊരു യുദ്ധം കൂടി ലോകത്തില്‍ സംഭവിക്കാതിരിക്കട്ടെയെന്നും, ഇന്നും യുദ്ധത്തിന്റെ മുറിവുകള്‍ പേറുന്ന ജപ്പാന്‍ ജനത അതാണ് ആഗ്രഹിക്കുന്നതെന്നും ഷിന്‍സോ ആബെയും നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
അതേസമയം പേള്‍ഹാര്‍ബര്‍ സംഭവത്തില്‍ ആബെ മാപ്പുപറയില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ മേയില്‍ ഹിരോഷിമ സന്ദര്‍ശിച്ചപ്പോള്‍ ഒബാമ മാപ്പുപറയാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് ജപ്പാന്‍ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
ജപ്പാന്‍ രാഷ്‌ട്രനേതാക്കള്‍ മുമ്പും പേള്‍ഹാര്‍ബറിലത്തെിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു നേതാവ് ആക്രമണത്തിന്റെ സ്മാരകം സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഒബാമ ഹിരോഷിമയില്‍ നടത്തിയ സന്ദര്‍ശനത്തിനു പകരമായാണ് ആബെ പേള്‍ഹാര്‍ബറിലത്തെുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
1941ല്‍ നടന്ന പേള്‍ഹാര്‍ബര്‍ ആക്രമണത്തില്‍ 2,300 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിന് പ്രതികാരമെന്നോണം 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളെയാണ് അമേരിക്ക കൊന്നത്.
















