ടൂണിസ്: ബർലിൻ ക്രിസ്മസ് മാർക്കറ്റ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി അനസ് അംറിയുടെ അനന്തരവനടക്കം മൂന്നു പേർ ടുണീഷ്യയിൽ അറസ്റ്റിലായി. ടുണീഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്നും മന്ത്രാലയം അറിയിച്ചു.
അംറിയുടെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ യുവാവ്. ഇയാൾ അംറിയുമായി ബന്ധപ്പെട്ടിരുന്നെന്ന് പോലീസിനോട് സമ്മതിച്ചു. അറസ്റ്റിലായവർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. ജർമനിയിൽ എത്തി ഭീകര സംഘടനയിൽ അംഗമാകാൻ അംറി അനന്തരവന് പണം അയച്ചു നൽകിയിരുന്നു. ഇക്കാര്യവും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ട്രെയിലർ ട്രക്ക് ഓടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ഐഎസ് ഭീകരൻ അനസ് അംറി മിലാനിൽ് ഇറ്റാലിയൻ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രക്ക് തട്ടിയെടുത്ത് ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേയ്‌ക്ക് പ്രതി ഓടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: