Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂത്തുപറമ്പ് മണ്ഡലം വിഷന്‍ ട്വന്റി 20ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 09:08 pm IST
inKannur

കണ്ണൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പ് റസ്റ്റ് ഹൗസ് കോംപൗണ്ടില്‍ നടന്ന വിഷന്‍ ട്വന്റി 20 ശില്‍പശാല മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളവയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനമെന്ന സങ്കല്‍പ്പം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ഡിസംബര്‍ എട്ടിനു നടന്ന ഹരിത കേരളം മിഷന്‍ ലോഞ്ചിംഗ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ച് വര്‍ഷത്തിനിടയില്‍ മണ്ഡലത്തിലെ പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള മുഴുവന്‍ സ്‌കൂളുകളെയും ജനകീയ പങ്കാളിത്തത്തോടെ ഹൈട്ടെക്കാക്കി മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മണ്ഡലം എംഎല്‍എ കൂടിയായ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം അധ്യാപനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പാട്യം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇതിന്റെ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹ്രസ്വകാല വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചനകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും രൂപപ്പെടുത്തുന്നതോടൊപ്പം മണ്ഡലത്തിന്റെ വികസനത്തിനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഈ കാലയളവില്‍ തുടക്കമിടാനുമാണ് വിഷന്‍ ട്വന്റി 20യിലൂടെ ലക്ഷ്യമിടുന്നത്. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് ബോധ്യമായാല്‍ അവയ്‌ക്ക് പിന്തുണയുമായി ജനങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും വികസന ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയും നിര്‍വഹിച്ചു. കൂത്തുപറമ്പിലെ ഏതാനും യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ മിനി ബ്രെയിന്‍സ് ആണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്.

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം പദ്ധതി നടത്തിപ്പില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയും വലിയ പ്രശ്‌നമാണ്. രണ്ട് വകുപ്പുതലവന്‍മാര്‍ പരസ്പരം സംസാരിച്ചാല്‍ തീരാവുന്നതാണ് പ്രശ്‌നങ്ങളിലേറെയും. സാമ്പ്രദായിക രീതികള്‍ക്ക് പകരം ആശയവിനിമയത്തില്‍ പുതിയ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനായാല്‍ പദ്ധതിനിര്‍വഹണത്തിന്റെ വേഗം കൂട്ടാനാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ആവശ്യങ്ങള്‍ നിരസിക്കാന്‍ ഉപയോഗിക്കുന്നതിന് പകരം ജനോപകാരപ്രദമായി അവ വ്യാഖ്യാനിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ വിഷന്‍ ട്വന്റി 20യെക്കുറിച്ച് വിശദീകരിച്ചു.

ചടങ്ങില്‍ കില ഡയരക്ടര്‍ ഡോ.പി.പി.ബാലന്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍ രമേശ്, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി റംല, ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബാലന്‍ മാസ്റ്റര്‍ (പാട്യം), ടി ഷബ്‌ന (കോട്ടയം), ടി.വിമല (മൊകേരി), കാട്ടൂര്‍ മുഹമ്മദ് (തൃപ്പങ്ങോട്ടൂര്‍), കരുവാക്കണ്ടി ബാലന്‍ (കുന്നോത്ത് പറമ്പ്), വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.ഹരീന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ എം.സുകുമാരന്‍ നന്ദിയും പറഞ്ഞു.

കൃഷി-മൃഗസംരക്ഷണം, വ്യവസായം, ടൂറിസം-ഐ.ടി, ആരോഗ്യം-ശുചിത്വം, പട്ടിക ജാതി -പട്ടിക വര്‍ഗം, കുടിവെള്ളം-ജലസംരക്ഷണം, വിദ്യാഭ്യാസം-കല സാംസ്‌കാരികം, യുവജനകാര്യം-കായികം, സാമൂഹ്യക്ഷേമം-വയോജനം-ഭിന്നശേഷി, ട്രാന്‍സ് ജെന്റര്‍- പാലിയേറ്റീവ് വിഭാഗങ്ങള്‍, വനിത- ശുശുക്ഷേമം, പാര്‍പ്പിടം, ഊര്‍ജം , പശ്ചാത്തല സൗകര്യം എന്നിങ്ങനെ 13 വിഭാഗങ്ങളായി തിരിച്ചാണ് ശില്‍പശാലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും ബന്ധപ്പെട്ട വകുപ്പ് മേധാവികളും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.