പയ്യന്നൂര്‍: പീരക്കാംതടം-പഴയങ്ങാടി പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നിര്‍മ്മാണപ്രവൃത്തി സമയബന്ധിതമായ പൂര്‍ത്തിയാക്കണമെന്ന് എന്‍ഡിഎ കല്യാശ്ശേരി മണ്ഡലം കമ്മറ്റി രൂപപത്കരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായി വിജയന്‍ മാങ്ങാട്-ചെയര്‍മാന്‍, പ്രഭാകരന്‍ മാങ്ങാട്, സുനില്‍ കുമാര്‍ കുഞ്ഞിമംഗലം, ശങ്കരന്‍ കൈതപ്രം, ടി.ശശീന്ദ്രന്‍, സജീവന്‍ വെങ്ങര, എം.പ്രഭാകരന്‍-വൈസ് ചെയര്‍മാന്‍മാര്‍, മോഹനന്‍ കുഞ്ഞിമംഗലം-കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















