ലണ്ടന്‍: ചെല്‍സി മിഡ്ഫീല്‍ഡറും ബ്രസീലിയന്‍ ദേശീയ ടീം അംഗവുമായ ഓസ്കര് ചൈനീസ് ക്ലബ്ബിലേക്ക് കുടിയേറി. ഷാങ്ഹായ് എസ്ഐപിജി എഫ്സിയിലേക്കാണ് ഓസ്കര് കൂടുമാറുന്നത്.
ഏകദേശം 500 കോടി രൂപയ്ക്കാണ് ൈചനീസ് സൂപ്പര്‍ ലീഗ് ക്ലബായ ഷാങ്ഹായ് ഓസ്കറിനെ സ്വന്തമാക്കുന്നത്.
2012-ല്‍ ബ്രസീലിയന്‍ ക്ലബ് ഇന്റര്‍നാഷണലില്‍ നിന്നാണ് അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായ ഓസ്കര് 25 മില്ല്യണ്‍ പൗണ്ടിന് ചെല്‍സിയിലെത്തുന്നത്. 2016 വരെ നീലപ്പടയില്‍ തുടര്‍ന്ന ഓസ്കര് 202 മത്സരങ്ങളില്‍ നിന്നായി 38 ഗോളുകള്‍ നേടി. എന്നാല്‍ അന്റോണിയോ കോണ്ടെ ചെല്‍സിയുടെ പരിശീലകനായി വന്നതിനുശേഷം പലപ്പോഴും ആദ്യ ഇലവനില്‍ ഇടം ലഭിക്കാതിരുന്നതാണ് ഓസ്കറിനെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചത്. മുന്‍ ചെല്‍സി പരിശീലകനായിരുന്ന ആന്ദ്രെ വിലാസ് ബോവസാണ് ചൈനീസ് ക്ലബിന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: