റായ്‌പൂര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ദിനം മുംബൈ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് അവര്‍ നേടി. 101 റണ്‍സുമായി സിദ്ധേഷ് ലാഡും 46 റണ്‍സുമായി അഭിഷേക് നായരും ക്രീസില്‍.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മുംബൈഒരു ഘട്ടത്തില്‍ നാലിന് 34 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സിദ്ധേഷ് ലാഡും ആദിത്യ താരെ (73)യും ഒന്നിച്ചതോടെയാണ് മുംബൈ കരകയറിയത്. ഹൈദരാബാദിനായി ചമ മിലിന്ദ് മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളും വീഴ്‌ത്തി.
വഡോദരയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ ഹരിയാന ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 251 റണ്‍സെടുത്തു. 38 റണ്‍സുമായി സഞ്ജയ് പഹാലും 22 റണ്‍സുമായി ഹര്‍ഷല്‍ പട്ടേലും ക്രീസില്‍. ജയ്‌പൂരില്‍ നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിന് ബാറ്റിങ്ങ് തകര്‍ച്ച. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയില്‍. 62 റണ്‍സുമായി ചിരാഗ് ഗാന്ധിയും 59 റണ്‍സുമായി റുഷ് കലാരിയയും ക്രീസില്‍.
















