ട്രിപ്പോളി: ലിബിയയില്‍ 118 യാത്രക്കാരുമായി പറന്ന വിമാനം അജ്ഞാതര്‍ റാഞ്ചി. എയര്‍ ബസ് എ320 വിമാനം രണ്ടു പേര് ചേര്‍ന്നാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം മാള്‍ട്ടയില്‍ ഇറക്കി. വിമാനം തകര്‍ക്കുമെന്നാണ് റാഞ്ചികളുടെ ഭീഷണി. റാഞ്ചികളുടെ ആവശ്യമെന്താണെന്ന് വ്യക്തമായിട്ടില്ല.
118 യാത്രക്കാരുമായി പറന്ന എയര്‍ബസ് A320 എന്ന വിമാനമാണ് രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘം റാഞ്ചിയതെന്ന് ടൈംസ് ഓഫ് മാള്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ലിബിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ സെഭയില് നിന്നും ട്രിപോളിയിലേക്ക് പറന്ന അഫ്രീഖിയ എയര്‍വെയ്സിന്റെ വിമാനമാണ് അജ്ഞാതര്‍ റാഞ്ചിയത്.
മെഡിറ്റനേറിയന്‍ കടലിലുള്ള ചെറു ദ്വീപായ മാള്ട്ടയിലേക്കാണ് റാഞ്ചിയ വിമാനം തിരിച്ചിറക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ലിബിയന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയായാണ് മാള്‍ട്ട് സ്ഥിതി ചെയ്യുന്നത്. ട്രിപോളിയിലേക്ക് പറന്ന വിമാനത്തെ മാള്‍ട്ടയിലേക്ക് ഇറക്കിയ സംഭവത്തില്‍ വിമാന റാഞ്ചല്‍ സാധ്യത നിലനില്ക്കുന്നൂവെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സുരക്ഷാ സൈന്യം സജ്ജമാണെന്നും മാള്‍ട്ടീസ് പ്രധാനമന്ത്രി, ജോസഫ് മസ്കറ്റ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: