പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ്‍ബാങ്ക് എസ്.ബി. ഐ, കനറാ ബാങ്ക് എന്നിവ വഴി പഴയ നോട്ടുകള്‍ മാറ്റിയതിലൂടെയും അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചതിലൂടെയുമാണ് ഇത്രയധികം രൂപ ജനങ്ങളുടെ കൈകളിലെത്തിയത്. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ കറന്‍സി ക്ഷാമം അനുഭവപ്പെടുന്നത് ഈ പണം വിപണിയില്‍ എത്താത്തതുകൊണ്ടാണെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നു.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് എടുക്കാനും എക്കൗണ്ട് ഉള്ളവര്‍ ഫോണ്‍ നമ്പറും, ആധാര്‍ നമ്പറും, ഇ മെയില്‍ വിലാസവും ബാങ്കുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനും തീരുമാനമായി. ശില്‍പശാല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന കുടുവ ഉദ്ഘാടനം ചെയ്തു.
ടി.സുരേഷ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി.ഷിബു, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ എം. സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
കേരള ഗ്രാമീണബാങ്ക് സീനിയര്‍ മാനേജര്‍ എ.എ അഗസ്റ്റ്യന്‍, എസ്.ബി.ഐ ബ്രാഞ്ച് മാനേജര്‍, നിഖില്‍ ശശിധരന്‍, അക്ഷയ സംരംഭക പി.സഫിയ, വെളളമുണ്ട, പബ്ലിക് ലൈബ്രറി സെക്രട്ടറി എം.മണികണ്ഠന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് പി.വി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
















