Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്രതിഷേധമിരമ്പി ഹിന്ദുഐക്യവേദി മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 12:19 pm IST
in Malappuram

മലപ്പുറം: പോലീസിന്റെ നീതിവിവേചനത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനാകുകയും പിന്നീടുണ്ടായ വാക്കേറ്റത്തില്‍ കൊല്ലപ്പെടുകയും ചെയ്ത തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി അനില്‍കുമാറെന്ന ഫൈസലിന്റെ വധം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ മേല്‍കെട്ടിവെക്കാനുള്ള പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 5000ത്തോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കുമുള്ള താക്കീതായി പ്രതിഷേധം മാറി. ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തില്‍ മലപ്പുറം നഗരം കാവിക്കടലായി.

നവംബര്‍ 19നാണ് കൊടിഞ്ഞി സ്വദേശി ഫൈസല്‍ കൊല്ലപ്പെട്ടത്. പണവും ഭൂസ്വത്തുക്കളും നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫില്‍ വെച്ചാണ് അനില്‍കുമാറിനെ മതപരിവര്‍ത്തനം നടത്തി ചിലര്‍ ഫൈസലാക്കി മാറ്റിയത്. നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയേയും മക്കളേയും ഇസ്ലാമാക്കി മാറ്റി. ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തിനടക്കം പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ മതം മാറിയാല്‍ കിട്ടുമെന്ന് കരുതിയ പണം ഫൈസലിന് കിട്ടിയില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പക്ഷേ ഈ കേസ് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കാനാണ് പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. നിരപരാധികളായ 11 പേരെ പിടികൂടി ജയിലിലടച്ചിരിക്കുകയാണ്.

പ്രദേശത്ത് ഹിന്ദു-മുസ്ലീം ചേരിതിരിവുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് സിപിഎം. അതിന് പോലീസിനെ ഉപയോഗപ്പെടുത്തുകയാണ്. മലപ്പുറം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൃത്യമായി അന്വേഷണം നടത്താതെ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് ഡിവൈഎസ്പി നാടകം കളിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ലോകത്ത് ആദ്യമായി ഒരാള്‍ കൊല്ലപ്പെട്ട രീതിയിലാണ് പോലീസും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ രാമസിംഹന്‍ മുതല്‍ പൊതുപ്രവര്‍ത്തകനായ മൂച്ചിക്കല്‍ ലക്ഷ്മണന്‍ വരെയുള്ള നിരവധി ഹിന്ദുക്കള്‍ ജില്ലയില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ കേസുകളിലെ പ്രതികളെ പിടികൂടാനാവാത്ത പോലീസാണ് ഇന്ന് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാന്‍ തിടുക്കം കാണിക്കുന്നത്. എന്തിനും ഏതിനും സഹിഷ്ണുത സൂക്ഷിക്കുന്ന ഹിന്ദുവിന് മാത്രം നീതി നിഷേധിക്കുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരെ ഹൈന്ദവസമൂഹം ജനാധിപത്യരീതിയില്‍ നടത്തിയ പ്രതിഷേധത്തിനാണ് ഇന്നലെ മലപ്പുറം സാക്ഷ്യം വഹിച്ചത്.

കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനം പാലക്കാട് റോഡില്‍ തൃപുരാന്തര ക്ഷേത്രത്തിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പിന്നീട് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.നന്ദകുമാര്‍ സ്വാഗതവും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശിധരന്‍ നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍, വിഭാഗ് സംഘചാലക് കെ.ചാരു എന്നിവര്‍ പങ്കെടുത്തു.

പി.ചന്ദ്രന്‍, എം.എസ്.നാരായണന്‍, കെ.കൃഷ്ണകുമാര്‍, കന്മനം വിശ്വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.