ന്യൂദല്‍ഹി: ഗോവയുമായി അടുത്ത ബന്ധമുള്ള പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ജനുവരി ആറിന് ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഭാരതത്തില്‍ എത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തുന്ന കോസ്റ്റ ബെംഗളൂരിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പങ്കെടുക്കും. ജനുവരി ഏഴിനാണ് മോദിയുമായി ചര്‍ച്ച. കോസ്റ്റയുടെ പൂര്‍വികര്‍ ഗോവയിലുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ കോസ്റ്റ സന്ദര്‍ശിക്കും. സന്ദര്‍ശനവേളയില്‍ നിരവധി കരാറുകളില്‍ ഒപ്പിടും.
















