ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ആടു ബലി, അതും വിമാനം പറന്നുയരും മുന്‍പ് അതിനു മുന്‍പില്‍ റണ്‍വേയില്‍. പാക്കിസ്ഥാന്‍ എയര്‍വേയ്‌സിന്റെ( പിഐഎ) ഫ്രഞ്ച് നിര്‍മ്മിത എടിആര്‍ 42 വിമാനം ഒരാഴ്ച മുന്‍പ് തകര്‍ന്ന് 47 പേര്‍ മരണമടഞ്ഞിരുന്നു. ഈ വിമാനത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് ഇന്നലെ വീണ്ടും സര്‍വ്വീസിന് എത്തിച്ചു.
അറ്റകുറ്റപ്പണി കഴിഞ്ഞുള്ള ആദ്യ സര്‍വ്വീസിനു മുന്‍പാണ് ദൈവപ്രീതിക്ക് കറുത്ത ആടിനെ വിമാനത്തിനു മുന്നില്‍ റണ്‍വേയില്‍ ബലിയര്‍പ്പിച്ചത്. ഇനി ആപത്തൊന്നും ഉണ്ടാകാതിരിക്കാനായിരുന്നു ഇത്. തുടര്‍ന്ന് വിമാനം മുള്‍ത്താനിലേക്ക് പറന്നു.
ഡിസംബര്‍ ഏഴിനുണ്ടായ അപകടത്തില്‍ പ്രമുഖ ഇസ്‌ളാമിക പ്രഭാഷകന്‍ ജുനൈദ് ജംഷദ് അടക്കം 47 പേര്‍ മരണമടഞ്ഞിരുന്നു.48 പേര്‍ക്ക് കയറാന്‍ കഴിയുന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് എടിആര്‍ 42.
















