ഏഡന്‍: യെമനിലെ തുറമുഖ നഗരമായ ഏഡനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
പട്ടാള ബാരക്കില്‍ സൈനികര്‍ ശമ്പളം വാങ്ങുന്നതിനായി നിന്നിരുന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അരയില്‍ സ്‌ഫോടകവസ്തു ധരിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്.
ഒരാഴ്ച മുമ്പ് ഏഡനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 48 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
















