Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വരള്‍ച്ച നേരിടാനായി പാടത്ത് പിപിഎഫ്എം ലായനി പരീക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 01:19 pm IST
in Malappuram

പുലാമന്തോള്‍: വിളയൂരില്‍ ഉണക്കഭീഷണി നേരിടുന്ന നെല്‍കൃഷിയില്‍ പിപിഎഫ്എം ലായനി പരീക്ഷിക്കുന്നു. വിളയൂര്‍ വള്ളിയത്ത് പാടത്താണ് ആദ്യമായി ലായനി പരീക്ഷിക്കുന്നത്. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ഇളങ്കോവന്‍ ലായനിയെക്കുറിച്ച് കര്‍ഷകര്‍ക്കു വിശദികരിച്ചു. വെള്ളമില്ലാതെ വരണ്ട നെല്‍ക്കൃഷിയെ ഉണങ്ങിപ്പോവാതെ നിലനില്‍ക്കാന്‍ സഹായിക്കുന്ന ഈ ബാക്ടീരിയല്‍ ജീവാണു ലായനി തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലാണ്. വരള്‍ച്ചയെ പ്രതിരോധിക്കുന്നതോടൊപ്പം, വളര്‍ച്ചയെ ഊര്‍ജിതമാക്കാനും ഈ ലായനി സഹായിക്കുന്നു. 20 ദിവസം വരെ ചെടിയെ ഉണങ്ങിപ്പോവാതെ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്ന പിപിഎഫ്എം അഥവാ പിങ്ക് പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റീവ് മെത്തിലോട്രോഫ് ലായനിയാണ്. ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന മെത്തിലോ ബാക്ടീരിയം സ്പീഷിസില്‍പ്പെട്ടവയാണ് ഇവ. ഈ ജീവാണുവിനെ വേര്‍തിരിച്ചെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ബാക്ടീരിയയ്‌ക്ക് ചെടിയിലെ വളര്‍ച്ചാ ഹോര്‍മോണുകളായ സൈറ്റോകിനിന്‍, ഇന്‍ഡോള്‍ അസറ്റിക് ആസിഡ് എന്നിവ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട് .വിത്ത് മുളപ്പിക്കാനും ചെടികള്‍ ഫലപ്രദമായ രീതിയില്‍ വളരുവാനും ഇത് സഹായിക്കും. ഈ ബാക്ടീരിയയാണ് ചെടികളുടെ വളര്‍ച്ചയ്‌ക്കാവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. വളരെ പെട്ടെന്ന് പുഷ്പിക്കുവാനും കായ്‌ക്കുവാനും ഈ ലായനി സഹായിക്കും.’ ലായനിയിലെ മെഥലോ ബാക്ടീരിയം എന്ന ബാക്ടീരിയക്ക് വെള്ളമാണ് ആഹാരം. ലായനി ചെടിയില്‍ തളിക്കുക വഴി ഇലയുടെ പ്രതലത്തില്‍ ബാക്ടീരിയ നില്‍ക്കും. വെയിലത്ത് ചെടില്‍ നിന്നും പുറത്തു പോകുന്ന ജലാംശത്തെ ഈ ബാക്ടീരിയ വലിച്ചെടുക്കുകയും ചെടിയില്‍ തന്നെ ഈര്‍പ്പം നിലര്‍ത്തുകയും ചെയ്യും. നഷ്ടമാകുന്ന ജലാംശം തടഞ്ഞ് ചെടിയില്‍ ഈര്‍പ്പം നിലര്‍ത്താന്‍ പിപിഎഫ്എം ലായനി സഹായിക്കുമെന്നാണ് പറയുന്നത്.

അതിനാല്‍ ഏകദേശം 15 മുതല്‍ 20 ഇരുപത് ദിവസം വരെ വെള്ളമില്ലാതെ ചെടികള്‍ക്ക് നിലനില്‍ക്കാനാകും. ഒരു മില്ലി ജീവാണു ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക. ഇതില്‍ വിത്ത് കുതിര്‍ക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.ചെടികളില്‍ സ്പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസത്തെ ഇടവേള നല്‍കിയാണ് ഇത് തളിക്കേണ്ടത്. പച്ചക്കറികള്‍ക്കാണെങ്കില്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ തളിക്കാവുന്നതാണ്. എല്ലാത്തരം വിളകള്‍ക്കും ഉപയോഗിക്കാം. ഒരു ലിറ്റര്‍ ലായനിക്ക് 300 രൂപയാണ് വില തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയില്‍ ഫലപ്രദമാണെന്ന് പരീക്ഷിച്ച് കണ്ടെത്തിയ ഈ ലായനി കേരളത്തിലെ കര്‍ഷകര്‍ക്കും ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ മറ്റു ഘടകങ്ങളായി പാരിസ്ഥിതിക എഞ്ചിനീയറിങ് കൃഷിരീതിയും വള്ളിയത്ത് പാടത്ത് നടപ്പിലാക്കുന്നുണ്ട്. പക്ഷികളെ അകറ്റുന്നതിനായുള്ള റിഫ്‌ലക്ടിവ് റിബ്ബണ്‍, കീടങ്ങളെ അകറ്റുന്നതിനായി ചെണ്ടുമല്ലി വരമ്പില്‍ നടുന്നതുള്‍പ്പെടെ വിവിധ രീതികള്‍ കര്‍ഷകനായ കുഞ്ഞിമുഹമ്മദിന്റെ കൃഷിയിടത്തില്‍ നടത്തുന്നു. അതിനാവശ്യമായ ജീവാണു വളങ്ങളും വിത്തുകളും ഉള്‍പ്പെടുന്ന കിറ്റ് ഇതോടൊപ്പം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി വിതരണ ഉദ്ഘാടനം നടത്തി. കൃഷി ഓഫീസര്‍ ശ്രീമതി വി.പി.സിന്ധു പദ്ധതി വിശദീകരിച്ചു. ആത്മ ബിടിഎം. ഷാജിനി, ഫീല്‍ഡ് അസിസ്റ്റന്റ് സാബു, പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

India

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.