ചെറിയനാട്: കലോത്സവ നഗരിയില്‍ സ്വാദിഷ്ടമായ തനി നാടന്‍ വിഭവങ്ങളുമായി അക്ഷയശ്രീ യൂണിറ്റ്. ചെറിയനാട് ഡിബിഎച്ച്എസ്എസ്സിനു സമീപമാണ് അക്ഷയശ്രീ യൂണിറ്റ് വില്‍പ്പന കേന്ദ്രം ആരംഭിച്ചത്. യൂണിറ്റിലെ 14 സ്ത്രികള്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വില്‍പ്പന. ചായ, നാരങ്ങാവെള്ളം, സംഭാരം, മുളക് ബജി, പരിപ്പ് വട, ഉള്ളി വട എന്നിവയാണ് വില്‍ക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം യൂണിറ്റിലെ ഒരംഗത്തിന്റെ ചികിത്സാ സഹായത്തിന് ചെറു കൈത്താങ്ങാകാനാണ് ഇവരുടെ പരിശ്രമം.
















