പെരുമ്പാവൂര്‍: ബിജെപി അംഗം അഭിലാഷ് മാധവന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൂവപ്പടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സിറ്റിംഗ് സിറ്റ് നിലനിര്‍ത്തുവാന്‍ ബിജെപി ഒരുക്കങ്ങള്‍ തുടങ്ങി. ജനുവരി നാലിനാണ് തെരഞ്ഞെടുപ്പ്. എന്‍.ഹരികുമാര്‍ ( ഹരി നാരായണന്‍ ) ആണ് ബിജെപി സ്ഥാനാര്‍ത്ഥി.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ വളര്‍ന്നുവന്ന ഹരികുമാര്‍ യുവമോര്‍ച്ച പഞ്ചായത്ത് അദ്ധ്യക്ഷന്‍, ബിജെപി മണ്ഡലം ഖജാന്‍ജി, ബിഎംഎസ് മോട്ടോര്‍ തൊഴിലാളി സംഘം കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കൂവപ്പടിയിലെ വിവിധ മേഖലകളിലെ സജീവ പ്രവര്‍ത്തകനുമാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 148 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് മാധവന്‍ വിജയിച്ചത്. 1161 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 484 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 306 വോട്ടും സി.പി.എമ്മിന് 247 വോ ട്ടുമാണ് ലഭിച്ചത്.
ഹൈന്ദവ വോട്ടുകള്‍ കൂടുതലുള്ള വാര്‍ഡാണിത്. കൊതുമ്പശ്ശേരി, മദ്രാസ് കവല, കൂവപ്പടി കവലയുടെ കുറച്ച് ഭാഗം എ ന്നിവയുള്‍പ്പെടുന്നതാണ് പത്താം വാര്‍ഡ്. എണ്‍പത് ശതമാനത്തിലധികം ഹിന്ദു കുടുംബങ്ങളുള്ള ഇവിടെ സിറ്റിംഗ് സിറ്റ് നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹരികുമാര്‍
















