കൊച്ചി: ബംഗ്ലാദേശ് മത്സ്യമേഖലയ്‌ക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) സാങ്കേതിക സഹായം. മത്സ്യസമ്പത്തിന്റെ സുസ്ഥിര വിനിയോഗത്തിന് ആവശ്യമായ മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനാണ് സിഎംഎഫ്ആര്‍ഐ ബംഗ്ലാദേശിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കിയത്.
ഫിഷറീസ് മേഖലയില്‍ പരസ്പര സഹകരണത്തിനായി രൂപീകരിച്ച ഇന്ത്യബംഗ്ലാദേശ് സംയുക്ത പ്രവര്‍ത്തന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐയുടെ സഹായം.
മത്സ്യസമ്പത്തിന്റെ പരിപാലനത്തിന് ഏറെ പ്രാധാന്യമുള്ള മത്സ്യവംശ സംഖ്യ നിജപ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി ബംഗ്ലാദേശിലെ തിരഞ്ഞെടുക്കപ്പെട്ട 12 ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് സിഎംഎഫ്ആര്‍ഐ പരിശീലനം നല്‍കി.
സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ ഇ എം അബ്ദുസ്സമദ്, ഡോ സോമി കുര്യാക്കോസ്, ഡോ. ശോഭ ജോ കിഴക്കൂടന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
















