കടുത്തുരുത്തി: മഠത്തിപറമ്പ് ശിവക്ഷേത്രത്തില്‍ നുറ്റാണ്ട് പഴക്കമുള്ള കിണര്‍ കണ്ടെത്തി. മഠത്തിപ്പറമ്പ് ഇല്ലത്ത് നിലകണ്ഠന്‍ നമ്പുതിരിയുടെ ഉടമസ്ഥതയിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കിണര്‍ കുഴിക്കുന്നതിനിടയില്‍ പഴക്കമുള്ള മറ്റൊരു കിണര്‍ കണ്ടത്തിയത്. മഠത്തിപ്പറമ്പ് മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായണ് കിണര്‍ കുഴിച്ചത്. ചുറ്റമ്പലത്തിനുള്ളില്‍ തിര്ത്ഥകിണര് അഞ്ചടികുഴിച്ചപ്പോഴാണ് നുറ്റാണ്ട്പഴക്കമുള്ള കിണര്‍ കണ്ടത്തിയത്. അതിപുരാതന ക്ഷേത്രമാണെന്ന് വായ്മൊഴിയുണ്ടങ്കിലും പുരാതനമായകിണറ്റില് നിന്ന് വിഗ്രഹത്തോട് സമാനമായ ശില കണ്ടത്തിയത് ഭക്തരില്‍ അത്ഭുതമുളവാക്കി. നിരവധി ഭക്തജനങ്ങളാണ് ഈ അത്ഭുതം കാണുന്നതിനായി ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: