ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം മുതുകുളം പുതിയവിള ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും. ചേപ്പാട് എന്റ്റിപിസി മൈതാനം, കണ്ടല്ലൂര്‍ മാടമ്പില്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മാടമ്പില്‍ ശ്രീഭദ്ര ഓഡിറ്റോറിയം, നങ്ങ്യാര്‍കുളങ്ങര ബഥനി സ്‌കൂള്‍ എന്നിവിടങ്ങളാണ് വേദി. 17, 18 തീയതികളിലായി വിവിധ കലാ- കായിക മത്സരങ്ങള്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എന്റ്റിപിസി മൈതാനത്ത് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.
സമാപന സമ്മേളനവും സമ്മാന വിതരണവും 18ന് വൈകിട്ട് അഞ്ചിന് മാടമ്പില്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ. യു. പ്രതിഭാഹരി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ സമ്മാന വിതരണം നിര്‍വഹിക്കും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു അദ്ധ്യക്ഷത വഹിക്കും.
















